തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ശരികളെ പുകഴ്ത്തി പ്രസ്താവന നടത്തിയ ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും. തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചത്.
ALSO READ: ആനയുടെ പേരിലും സവർണ്ണാധിപത്യ ആരോപണം, കോടനാട് ചന്ദ്രശേഖരനു സംഭവിച്ചത്
പ്രസ്താവന തിരുത്താൻ ശശി തരൂര്‍ തയ്യാറാകണമെന്നും, തരൂരിന്‍റെ നടപടി തെറ്റാണെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന്‍റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂര്‍. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവുമുണ്ട്.
ഏതുകാര്യത്തിനും മോദിയെ പഴിക്കുന്നത് ശരിയല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്‍റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്ന് തരൂരും നിലപാട് വ്യക്തമാക്കി.
Post Your Comments