KeralaLatest News

നാസില്‍ അബ്ദുള്ളയും തുഷാറും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയതായി സൂചന

ദുബായ് : വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നാസില്‍ അബ്ദുള്ളയും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയതായി സൂചന. ചര്‍ച്ച പരാജയപ്പെടാനുണ്ടായ കാരണം തുഷാര്‍ വിഭാഗത്തിന്റെ പിടിവാശിയാണെന്നാണ് റിപ്പോര്‍ട്ട്.

Read Also : ജീവിതം കരുപ്പിടിപ്പിക്കാന്‍ ബസിനസ് ആരംഭിച്ചു, ഒടുവില്‍ നഷ്ടക്കണക്കും ജയില്‍വാസവും; തുഷാറിനെതിരെ പരാതി നല്‍കിയ നാസിലിന് പറയാനുള്ളത്

പണം മടക്കി നല്‍കാതെ തന്നെ തുഷാറിനെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന തുഷാര്‍ വിഭാഗത്തിന്റെ ആവശ്യം നാസില്‍ തള്ളിയതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയത്. നാട്ടിലെത്തിയ ശേഷം സാമ്പത്തിക കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാം എന്ന വ്യവസ്ഥ നാസില്‍ അംഗീകരിച്ചില്ല .

Read Also : ഗതികേടുകൊണ്ടാണ് തുഷാറിനെതിരെ കേസുകൊടുത്തത്; അനുഭവിച്ച യാതനകള്‍ തുറന്ന് പറഞ്ഞ് നാസിലിന്റെ മാതാവ്

ഇതിനിടെ തുഷാറിനെ ജാമ്യത്തിലിറക്കാന്‍ സഹായിച്ച വ്യവസായിയും തുഷാറിന് നാട്ടില്‍ പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് നാസിലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കിട്ടാനുള്ള പണത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാനാവില്ലെന്ന് ഗള്‍ഫ് വ്യവസായിയും നിലപാട് എടുത്തതോടെ ചര്‍ച്ച പൊളിഞ്ഞു .ഇതോടെ തിങ്കളാഴ്ച്ചയും തുഷാറിന് നാട്ടിലേക്ക് തിരിക്കാനാവില്ലെന്ന് ഉറപ്പായി .

Read Also : നാസില്‍ അബ്ദുള്ളയുടെ വെളിപ്പെടുത്തല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മുഖം കൂടുതല്‍ വികൃതമാക്കുന്നത്

നാസിലിന് നാല്‍കാനുള്ള പണം നല്‍കുകയോ ഇക്കാര്യത്തില്‍ എന്തെങ്കിലും ധാരണ ഉണ്ടാക്കുകയോ ചെയ്യാതെ ഒത്തുതീര്‍പ്പ് ധാരണയില്‍ ഒപ്പുവയ്ക്കാനായിരുന്നു തുഷാറിന്റെ ഭാഗത്തു നിന്നുണ്ടായ സമ്മര്‍ദ്ദം . എന്നാല്‍ പണം കിട്ടാതെ ഒപ്പിടില്ലെന്ന നിലപാടില്‍ നാസില്‍ ഉറച്ചു നിന്നു . പണം ലഭിക്കാതെ ഒരു ധാരണയും വേണ്ടെന്ന നിലപാടിലാണ് നാസിലിന്റെ സുഹൃത്തുക്കളും , നാസില്‍ പഠിച്ച കോളേജിലെ അലുംമ്നി അസോസിയേഷന്‍ അംഗങ്ങളും .

shortlink

Related Articles

Post Your Comments

Related Articles


Back to top button