കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സ്(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് മാസഓണറേറിയത്തിനു താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപ്പോളജി/സോഷ്യോളജി വിഷയത്തിൽ(റെഗുലർ) കുറഞ്ഞത് രണ്ടാം ക്ലാസ്സോടെ ലഭിച്ച ബിരുദാനന്തര ബിരുദം, അംഗീകൃത സർവ്വകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ, സർക്കാർ വകുപ്പിൽ നിന്നോ മൂന്ന് വർഷത്തിൽ കുറയാത്ത(പട്ടിക വിഭാഗ മേഖലയിൽ കൂടുതൽ അഭിലഷണീയം) ഗവേഷണ പരിചയം എന്നിവയാണ് യോഗ്യതകൾ. നാല് തസ്തികകളാണുള്ളത്. പ്രതിമാസം 29,785 രൂപ (consolidated pay) പ്രതിഫലം ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം.
ALSO READ : ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് മസഗോണ്‍ ഡോക്ക്
അപേക്ഷകർക്ക് 2019 ജനുവരി ഒന്നിന് 35 വയസിൽ കൂടരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യതകൾ, സമുദായം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ കാണിച്ച് വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തതോ സ്വന്തം കൈയക്ഷരത്തിൽ എഴുതിയതോ ആയ അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആമുഖ കത്തു സഹിതം ഡയറക്ടർ, കിർടാഡ്‌സ്, ചേവായൂർ പി.ഒ., കോഴിക്കോട്-673 017 എന്ന വിലാസത്തിൽ സെപ്തംബർ 15 ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് ലഭിക്കണം.
Post Your Comments