Latest NewsIndiaGulf

ഇദ്ദേഹത്തെയാണ് നമ്മൾക്ക് ലോക നേതാവെന്ന് വിളിക്കാൻ തോന്നുന്നത്, ഇന്ത്യയുടെ ധീര നായകനെ പരമോന്നത ബഹുമതി നൽകി ആദരിച്ചത് ആറ് ഇസ്ലാമിക രാജ്യങ്ങൾ; ചരിത നേട്ടവുമായി നരേന്ദ്ര മോദി

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ആറ് ഇസ്ലാമിക രാജ്യങ്ങളുടെ പരമോന്നത ബഹുമതി നേടുന്ന ഇന്ത്യൻ പ്രധാന മന്ത്രിയെന്ന ഖ്യാതി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ബെഹ്‌റൈന്റെ കിങ് ഹമദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്, യുഎഇയുടെ ഓര്‍ഡര്‍ ഓഫ് സെയ്ദ്, പാലസ്തീന്റെ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് പാലസ്തീന്‍, അഫ്ഗാനിസ്ഥാന്റെ അമിര്‍ അമാനുള്ള ഖാന്‍ അവാര്‍ഡ്, സൗദി അറേബ്യയുടെ കിങ് അബ്ദുള്ള അസിസ് ഷാ അവാര്‍ഡ്, മാല്‍ദ്വീവ്‌സിന്റെ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീനന്‍ തുടങ്ങിയ പുരസ്‌കാരങ്ങളാണ് അഞ്ചു വര്‍ഷത്തിനിടെ മോദിയെ തേടിയെത്തിയത്.

ALSO READ: വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നു; മൂന്ന് രാജ്യങ്ങളിലെ ചർച്ചയ്ക്ക് ശേഷം പുഞ്ചിരിയോടെ നരേന്ദ്ര മോദി ഡൽഹിയിൽ

മോദിയുടെ പ്രവര്‍ത്തന മികവിന്റെ ഫലമായി ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഇതിനു മുമ്പില്ലാത്ത വിധം ശക്തമാണ്. എന്നാല്‍, ഇന്ത്യക്ക് ലഭിക്കുന്ന സ്വീകാര്യത പാക്കിസ്ഥാന് വലിയ പ്രഹരമാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് ആഗോളതലത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഫലം വിപരീതമായി. ലോകത്തിന് മുന്നില്‍ പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെല്ലാം ഒന്നൊന്നായി പരാജയപ്പെടുന്നു.

ALSO READ: തിരഞ്ഞെടുത്ത 500 കേന്ദ്രങ്ങളിൽ നിന്ന് സാനിറ്ററി പാഡ്‌സ് ഒരു രൂപയ്ക്ക് നൽകാൻ കേന്ദ്ര പദ്ധതി

വിദേശ രാജ്യങ്ങളില്‍ നിന്ന് പുരസ്‌കാരമേറ്റുവാങ്ങുമ്പള്‍ ഓരോ തവണയും മോദി പറയുന്ന ഒരു വാചകമുണ്ട്, ഈ പുരസ്‌കാരം ഒരു വ്യക്തിക്കുള്ളതല്ല 130 കോടി വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്, അവരുടെ മൂല്യങ്ങള്‍ക്കുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button