ന്യൂഡല്‍ഹി: വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നതിനിടെ മൂന്ന് രാജ്യങ്ങളിലെ ചർച്ചയ്ക്ക് ശേഷം പുഞ്ചിരിയോടെ നരേന്ദ്ര മോദി ഡൽഹിയിൽ മടങ്ങിയെത്തി. ഫ്രാന്‍സ്, യുഎഇ, ബഹറിന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്.
ALSO READ: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നടപടി തുണച്ചു; ഓഹരി വിപണിയിൽ സംഭവിച്ചത്
പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണുമായി വ്യാഴായ്ച ഫ്രാന്‍സിലെത്തിയ മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ശക്തമായ ബന്ധമാണ് ഉള്ളതെന്ന് ഫ്രാന്‍സില്‍ നിന്ന് പുറപ്പെടും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞു.
ശേഷം അബുദാബി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഫ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ മോദിയെ ആദരിച്ചു. യുഎഇയുടെ പരമോന്നത പുരസ്ക്കാരമായ സിവിലിയന്‍ ഓര്‍ഡര്‍ ഓഫ് സായിദ് അദ്ദേഹത്തിൽ നിന്ന് മോദി ഏറ്റുവാങ്ങി. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന രാജകീയ ചടങ്ങില്‍ മോദി താരമായി.
Post Your Comments