വന്യജീവികളുടെ ജീവിതവ്യവസ്ഥയെ നരകമാക്കുകയാണ് മനുഷ്യര്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രജീവിതത്തെ ശ്വാസം മുട്ടിക്കുന്നു, ഐസ് ഉരുകുന്നതും ഭക്ഷണത്തിന്റെ അഭാവവും കാരണം ധ്രുവക്കരടികള്‍ നഗരങ്ങളില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരാകുന്നു, ഒന്നിലധികം ജീവിവര്‍ഗ്ഗങ്ങള്‍ വംശനാശത്തിന്റെ ഘട്ടത്തിലേക്ക് നയിക്കപ്പെടുന്നു, ഇവയെല്ലാം മനുഷ്യന്റെ ചെയ്തികളുടെ അനന്തരഫലമാണ്.
READ ALSO: ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു : ഇന്നും വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു
പര്‍വ്വതങ്ങളില്‍ ട്രെക്കിംഗിനോ അല്ലെങ്കില്‍ വനമേഖലകളില്‍ ക്യാമ്പിംഗിനോ പോകുന്നവര്‍ അതൊക്കെ ആസ്വദിച്ച് ശാന്തിയോടെ തിരിച്ചെത്തന്നു. എന്നാല്‍
അവര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ പ്രകൃതിയെയും അവിടങ്ങളിലെ ജീവികളെയും എങ്ങനെ ബാധിക്കുന്നുവെന്ന് ഇവര്‍ ആലോചിക്കുന്നതേ ഇല്ല.
In #forest behave like animals. How would you feel if they too dump their wastes in your home and leave. Think before you throw. pic.twitter.com/LCp6dhyzo5
— Parveen Kaswan, IFS (@ParveenKaswan) August 23, 2019
ഒരു മാന്‍ വായില്‍ ഒരു പ്ലാസ്റ്റിക് പാക്കറ്റുമായി നില്‍ക്കുന്ന ഹൃദയം തകര്‍ക്കുന്ന ചിത്രം പര്‍വീന്‍ കസ്വാന്‍ എന്ന ഐഎഫ്എസ് ഉദ്യോഗസ്സഥന്‍ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. ഒന്നുകില്‍ ആ മൃഗം പ്ലാസ്റ്റിക് ചവച്ചരച്ച് കഴിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ അതുമായി കഴിക്കുന്നുണ്ടാകും. രണ്ടും അപകടകരമാണെന്നതാണ് സത്യം. ആ മൃഗം പ്ലാസ്റ്റിക് കഴിക്കുന്നത് സങ്കല്‍പ്പിക്കുക.
സമുദ്രങ്ങളിലും വനങ്ങളിലും കടല്‍ത്തീരങ്ങളിലുമുള്ള പ്ലാസ്റ്റിക് കാരണം മരിക്കുന്ന ദശലക്ഷക്കണക്കിന് നിരപരാധികളായ ജീവികളെപ്പോലെ ആ മാനിനും ജിവന്‍ നഷ്ടമായേക്കാം. കസ്വാന്‍ ആ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത് ഇങ്ങനെയായിരുന്നു. ‘കാട് മൃഗങ്ങളെപ്പോലെ പേരുമാറുക എന്നാണ്. അവരും മാലിന്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ഉപേക്ഷിച്ച് പോയാല്‍ നിങ്ങള്‍ക്ക് എന്തു തോന്നും. എറിയുന്നതിനുമുമ്പ് ചിന്തിക്കുക’.
മൃഗങ്ങള്‍ മനുഷ്യനേക്കാള്‍ നന്നായി പെരുമാറുന്നെന്നാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്. വന്യജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനുള്ള അവകാശം ഒന്നും നമുക്ക് നല്‍കിയിട്ടില്ലെന്നും നമ്മള്‍ അത് അതിക്രമിച്ച് കടക്കുകയാണെന്ന് തിരിച്ചറിയണമെന്നുമാണ് ആ ഫോട്ടോ ലോകത്തോട് പറയുന്നത്.
Post Your Comments