പാരീസ് : ആമസോണ്‍ മഴക്കാടുകളിലെ തീ അണയ്ക്കാന്‍ ബ്രസീലിന് ജി-7 രാജ്യങ്ങളുടെ സാമ്പത്തിക സഹായ വാഗ്ദാനം. എന്നാല്‍ സാമ്പത്തിക സഹായം വേണ്ടെന്ന് ബ്രസീല്‍ അറിയിച്ചു. ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രാന്‍സ് വാഗ്ദാനം ചെയ്ത 22 ദശലക്ഷം ഡോളര്‍ സഹായമാണ് ബ്രസീല്‍ പ്രസിഡന്റ് തള്ളിയത്. ആമസോണിലെ കാട്ടുതീ നിയന്ത്രണ വിധേയമാണെന്നും ബ്രസീലിനെ കോളനിയെ പ്പോലെയാണ് ഫ്രാന്‍സ് കാണുന്നതെന്നും പ്രസിഡന്റ് ജെയര്‍ ബൊല്‍സാനൊരോ പറഞ്ഞു.
Read also : ആമസോണ്‍ കാടുകളിലെ തീ അണയ്ക്കാന്‍ ഏകദേശം അരലക്ഷത്തോളം സൈനികര്‍ രംഗത്തിറങ്ങി
ആമസോണ്‍ കാട്ടുതീ നിയന്ത്രിക്കാന്‍ 44000 പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി ഫെര്‍ണാണ്ടോ അസെവേഡോ വ്യക്തമാക്കി. ഫ്രാന്‍സിന്റെ സഹായ വാഗ്ദാനത്തിന് നന്ദി.
എന്നാല്‍, ആ പണം യൂറോപ്പിന്റെ വനവത്കരണത്തിന് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലതെന്ന് ബൊല്‍സൊനാരോയുടെ സെക്രട്ടറമാരുടെ തലവന്‍ ഒനിക്‌സ് ലോറെന്‍സോനി തുറന്നടിച്ചു.
Post Your Comments