
ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ് വിവാഹം. ഓരോ വ്യക്തിയുടെ ജീവിതത്തിലും സുപ്രധാനമായ ദിവസങ്ങളിലൊന്ന്. ഏറ്റവും വൃത്തിയിലും ഭംഗിയിലും ഒരുങ്ങാന്‍ അന്നത്തെ ദിവസം വധുവും വരനും ശ്രദ്ധിച്ചിരിക്കും. എല്ലാവരുടേയും കണ്ണുകള്‍ തങ്ങളിലേക്കുമാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കായിരിക്കുമെന്നതിനാല്‍ ഇവര്‍ പുതിയ വസ്ത്രവും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് നില്‍ക്കും.
READ ALSO: ട്രെയിനുകള്‍ വഴി തിരിച്ചു വിടുന്നു
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായി ഒരു വരന്‍. വിവാഹ മോതിരം ഫോക്കസ് ചെയ്ത പകര്‍ത്തിയ ചിത്രത്തിലെ വരന്റെ വിരലുകള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. വിവാഹ ദിവസം വധുവരന്മാര്‍ കൈയ്യില്‍ പിടിക്കുന്ന പൂക്കൊട്ടയ്ക്ക് മുകളില്‍ നിന്നെടുത്ത ഫോട്ടോയാണ് വൈറലായത്. ഫോട്ടോഗ്രാഫര്‍ ഫോക്കസ് ചെയ്തിരുന്നത് വിവാഹ മോതിരമായിരുന്നുവെങ്കിലും ആളുകള്‍ ശ്രദ്ധിച്ചത് വരന്റെ വിരലുകളും നഖവുമായിരുന്നു. നീണ്ട് നിന്ന നഖങ്ങള്‍ക്കിടയില്‍ നിറയെ അഴുക്ക് പറ്റിപിടിച്ചിരിക്കുന്നു.
ചുവന്ന നെയില്‍പോളീഷ് അണിഞ്ഞ വധുവിന്റെ വിരലുകള്‍ക്കൊപ്പം ചെളിനിറഞ്ഞ നഖങ്ങളുമായിട്ടാണ് വരന്റെ വിരലുകളുള്ളത്. എത്ര വൃത്തിഹീനമായ നഖങ്ങള്‍ എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്. സ്വന്തം നഖങ്ങളെപോലും ശ്രദ്ധിക്കാത്ത ഇയാള്‍ക്കൊപ്പം ഈ പെണ്‍കുട്ടി എങ്ങനെ ജീവിക്കുമെന്നും ആളുകള്‍ ചോദിക്കുന്നു.
ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അതേസമയം ചിലര്‍ വരന്റെ ഭാഗത്തും നിന്ന് കമന്റുകള്‍ ഇട്ടിട്ടുണ്ട്. ഒരു ചിത്രം കണ്ട് വരനെ അളക്കരുതെന്നാണ് അവരുടെ പക്ഷം. മറ്റൊരാളുടെ കമന്റ് അയാളൊരു മെക്കാനിക് ആയിരിക്കാമെന്നാണ്.
READ ALSO: വെള്ളത്തിനടിയിലൂടെയും ഭീകരാക്രമണ സാധ്യത; എന്തുതരത്തിലുമുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജം
Post Your Comments