ലഖ്‌നൗ: ഫേസ്ബുക്കില്‍ സ്ത്രീ പ്രൊഫൈലില്‍ എത്തി ലഖ്‌നൗവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ചങ്ങാത്തത്തിലായി മോശമായി സംസാരിച്ച യുവാവ് പിടിയില്‍. അജ്ഞാതനായ ഇയാള്‍ക്കെതിരൈ പൊലീസ് കേസെടുത്തിട്ടുണ്ട്.
READ ALSO: പാലായില്‍ ഇത്തവണ തീപാറും; മണിക്കൂറുകള്‍ കൊണ്ട് ബിജെപി മുന്നിലെത്തിയതിങ്ങനെ
സാക്ഷി പട്ടേല്‍ എന്നാണ് ഇയാള്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ പേര് നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഒെരാഴ്ചയ്ക്കുള്ളില്‍ വിഭുതി ഖണ്ടില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ സൈബര്‍ സെല്ലിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 19നാണ് സാക്ഷി പട്ടേലിന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു.
പിറ്റേന്ന് സാക്ഷി പട്ടേല്‍ മെസഞ്ചര്‍ ബോക്സില്‍ ‘ഹായ്’ എന്ന് അഭിവാദ്യം ചെയ്തെന്നും ഒരു ഹിന്ദു ദേവന്റെ ചിത്രം അയച്ച് സുപ്രഭാത സന്ദേശം അയച്ചെന്നും പരാതിക്കാരി വ്യക്തമാക്കി. പിനന്നീട് മെസഞ്ചര്‍ കാള്‍ വഴി തന്നെ വിളിച്ചെന്നും അപ്പോഴാണ് അതൊരു പുരുഷനാണെന്ന് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
READ ALSO: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു പ്രധാനമന്ത്രിയെ സന്ദർശിച്ചു, സിന്ധുവിനോട് മോദി പറഞ്ഞത്
സംഭാഷണം ശരിയല്ലെന്ന് മനസിലായതോടെ കാള്‍ പെട്ടെന്ന് തന്നെ കട്ട് ചെയ്തെന്നും പിന്നീട് ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ആക്ഷേപകരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയെന്നും ഇവര്‍ പറയുന്നു. തന്റെ വീഡിയോ കോള്‍ സ്‌ക്രീന്‍ഷോട്ട് തന്റെ പക്കലുണ്ടെന്നും തന്നോട് സംസാരിച്ചില്ലെങ്കില്‍ അവ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. നഗ്‌നനായി ഇയാള്‍ വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
മറ്റൊരു ഉദ്യോഗസ്ഥന്റെ ഭാര്യ നല്‍കിയ പരാതിയില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രണ്ട് കേസുകളിലും പ്രതി സാക്ഷി പട്ടേല്‍ എന്ന പ്രൊഫൈലുകാരന്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ലഖ്‌നൗ പോലീസിന്റെ സൈബര്‍ സെല്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തി വരികയാണ്.
READ ALSO: ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളി ദിനേശ് ചൗളയെ പൊലീസ് അറസ്റ്റ് ചെയ്‌തു, അവിശ്വസിനീയമായ കാരണം ഇങ്ങനെ
Post Your Comments