കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തില്‍ ഇത്തവണ മത്സരം കനക്കും. പാലായിലെ പ്രചരണം തന്നെ തീപാറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്നേ പ്രചാരണത്തിനായി ബി.ജെ.പി മതിലുകളെല്ലാം ബുക്ക് ചെയ്ത് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. മറ്റ് മുന്നണികളൊന്നും ഇതുവരെ ബുക്കിംഗ് തുടങ്ങിയിട്ടില്ലയെന്നതും ശ്രദ്ധേയമാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പിയെ സഹായിക്കുവാനായി രംഗത്തെത്തിയതോടെയാണ് മതിലുകള്‍ ബുക്ക് ചെയ്ത് പ്രചരണത്തില്‍ ഒരുപടി മുന്നില്‍ ബിജെപിയെത്തിയത്.
READ ALSO: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു പ്രധാനമന്ത്രിയെ സന്ദർശിച്ചു, സിന്ധുവിനോട് മോദി പറഞ്ഞത്
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മതിലുകളും പ്രവര്‍ത്തകര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് വെറും ഒരു മണിക്കൂറിനകം ബിജെപി മതിലുകള്‍ ബുക്കിങ്ങിനായി ഇറങ്ങിയിരുന്നു. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ മതിലുകളെല്ലാം നിമിഷനേരം കൊണ്ടാണ് പ്രവര്‍ത്തകര്‍ ബുക്ക് ചെയ്ത് സ്വന്തമാക്കി. അതേസമയം പ്രചരണം കൊഴുപ്പിക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം.
പ്രചരണത്തിന് കേന്ദ്ര നേതാക്കളെ കൊണ്ടുവരുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അതേസമയം എന്‍ഡിഎ മുന്നണിയ്ക്കായി ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിച്ചേക്കും. പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാകുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
Post Your Comments