ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു സന്ദർശിച്ചു. സിന്ധുവിനെ അഭിനന്ദിച്ച മോദി ഭാവിയിൽ ഇനിയും മഹത്തായ വിജയങ്ങൾ നേടാൻ കഴിയട്ടെയെന്നും ആശംസിച്ചു. ഇന്ത്യയുടെ അഭിമാനത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷില്‍ ഇന്ത്യയ്ക്ക് കന്നി സ്വര്‍ണമാണ് സിന്ധു നേടി കൊടുത്തത്. സ്വിറ്റ്സർലണ്ടിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാതെ രണ്ടു ഗെയിമുകള്‍ക്കു വീഴ്ത്തിയാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്.
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലാണിത്. രണ്ടു വെള്ളിയും രണ്ടു വെങ്കലവും സിന്ധു നേടിയിട്ടുണ്ട്.
Post Your Comments