മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി നേട്ടത്തിൽ തന്നെ അവസാനിച്ചു. സെന്‍സെക്സ് 792.96 പോയിന്റ് ഉയര്‍ന്ന് 37494.12ലും നിഫ്റ്റി 228.50 പോയിന്റ് ഉയർന്നു 11057.90ലുമാണ് വ്യാപാരം അവസാനിച്ചത്. സെന്‍സെക്സ് 2.16 ശതമാനവും നിഫ്റ്റി 2.11ശതമാനവും നേട്ടം സ്വന്തമാക്കി. ലോഹ വിഭാഗത്തിലെ ഓഹരികളൊഴികെ ബാക്കിയുള്ള സെക്ടറുകളും പൊതുമേഖല ബാങ്ക്, വാഹനം എന്നീ മേഖലകളും നേട്ടമുണ്ടാക്കി.
Also read : ഉണർവുമായി ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നേട്ടത്തോടെ
ആക്സിസ് ബാങ്ക്, ഐടിസി, ഐഒസി, ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്സി ബാങ്ക്,യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, റിലയന്‍സ്,സണ്‍ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Post Your Comments