ബെംഗളൂരു: ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ മുന്‍മുഖ്യമന്ത്രിയും മുന്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറും സിബിഐയുടെ നിരീക്ഷണത്തില്‍. ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് സാധ്യത. അടുത്തിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) പക്കല്‍ നിന്ന് കേസ് സിബിഐ കേസ് ഏറ്റെടുത്തിരുന്നു. ഇവരെക്കൂടാതെ 13 ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരുവിവരങ്ങളും എസ്.ഐ.ടി സി.ബി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്.
ALSO READ: കാവിക്കും വിശ്വാസങ്ങള്‍ക്കും പ്രിയമേറുന്നു; എന്‍സിപിയും ഇനി കാവിക്കൊടിയിലേക്ക്
2018 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്‍ മുഖ്യമന്ത്രിക്കും ബെംഗളൂരു മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും പണം നല്‍കിയതായി ഐ.എം.എ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രിക്ക് അഞ്ചുകോടി രൂപ നല്‍കിയത് മൂന്ന് ആളുകള്‍ വഴിയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ALSO READ: ആമസോണ്‍ കാടുകളിലെ തീ അണയ്ക്കാന്‍ ഏകദേശം അരലക്ഷത്തോളം സൈനികര്‍ രംഗത്തിറങ്ങി
കേസിലുള്‍പ്പെട്ട മറ്റ് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ മന്‍സൂര്‍ ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാ മൊഴികളും സി.ബി.ഐയ്ക്ക് സമര്‍പ്പിക്കുമെന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ 25 കോടി രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബെംഗളൂരുവില്‍ നിന്നും മുങ്ങിയതെന്ന് മന്‍സൂര്‍ഖാന്‍ വെളിപ്പെടുത്തിയിരുന്നു. നിസാമുദ്ദിന്‍ എന്നയാള്‍ വഴി മുതിര്‍ന്ന ബി.ജെ.പി നേതാവിനും പണം നല്‍കിയതായി മന്‍സൂര്‍ പറഞ്ഞിരുന്നു. എന്നാല്‍, എസ്.ഐ.ടി ചോദ്യം ചെയ്തപ്പോള്‍ മന്‍സൂര്‍ ഖാനെ കണ്ടിട്ടില്ലെന്നായിരുന്നു നിസാമുദ്ദീന്‍ പറഞ്ഞത്.
Post Your Comments