KeralaLatest News

സര്‍ക്കാറിന്റെ ദുരിതാശ്വാസനിധിയെ കുറിച്ച് ടി.പി.സെന്‍കുമാറിന്റെ ‘ കുടുക്കയെന്ന’ നിരീക്ഷണം

നെടുങ്കണ്ടം; സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയെ കുടുക്കയോട് ഉപമിച്ച് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ദുരിതാശ്വാസ നിധി കുടുക്ക പോലെയാണ് അതില്‍ പണം വേഗത്തിലിടാന്‍ കഴിയും, എന്നാല്‍ തിരിച്ചെടുക്കല്‍ എളുപ്പമല്ല. അതുപോലെയാണ് ദുരിതാശ്വാസ നിധിയുടെ കാര്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ വീടുതകര്‍ന്നു പോയ കുടുംബത്തിന് സേവാഭാരതി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Read More : പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായത്തിന് ആരും അപേക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ : അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗം സ്വീകരിച്ച് സര്‍ക്കാര്‍

പണം ജനങ്ങളിലേക്ക് വേഗത്തില്‍ എത്താത്തതിന് രാഷ്ട്രീയവും നിയമപരവുമായ കാരണങ്ങളുണ്ട്.
എല്ലാം നഷ്ടപ്പെട്ട ജനതയ്ക്കായി പ്രതിബന്ധങ്ങള്‍ നീക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.’- സെന്‍കുമാര്‍ പറഞ്ഞു. കുഴിപ്പെട്ടി തകിടിയേല്‍ രജിത ഷിബുവിനും കുടുംബത്തിനുമാണ് സേവാഭാരതി വീടുവെച്ചു നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button