Latest NewsKerala

പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായത്തിന് ആരും അപേക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ : അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗം സ്വീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായത്തിന് ആരും അപേക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗം സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിനായി റവന്യൂപഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വേ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Read Also : ആദ്യ മുത്തലാഖ് കേസിലെ പരാതിക്കാരിയെ വധിക്കുമെന്ന് ഭീഷണി; പിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് സംഭവിച്ചത്

എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സഹായം ലഭിക്കാനായി ആരും അപേക്ഷ നല്‍കേണ്ടതില്ല. റവന്യൂപഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വേ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക.- പോസ്റ്റില്‍ പറയുന്നു.

Read Also : തരൂരിന്റെ മോദി സ്തുതി : അതൃപ്തി അറിയിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍.. വേണമെങ്കില്‍ ബിജെപിയിലേയ്ക്ക് പോകാം

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ അര്‍ഹതയില്ലാത്ത നിരവധിപേര്‍ക്ക് സഹായധനം ലഭിക്കുകയും അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രളയക്കെടുതിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സര്‍വേ ആരംഭിയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button