Latest NewsIndia

രേഖകളില്‍ മാത്രമുള്ള കമ്പനികള്‍, 12 രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളും സ്വത്തും; പി. ചിദംബരത്തിന്റെ വിദേശ നിക്ഷേപങ്ങളുടെ ചുരുളഴിയുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്‌സ് നേതാവുമായ പി ചിദംബരം പ്രതിയായ ഐഎന്‍എക്സ് മീഡിയ അഴിമതികേസില്‍ കൂടുതല്‍ തെളിവുകള്‍. വിവിധ രാജ്യങ്ങളില്‍ ചിദംബരം നടത്തിയ വിദേശ നിക്ഷേപത്തിന്റെ തെളിവുകള്‍ കിട്ടിയതായി സാമ്പത്തിക രഹസ്യാനേഷണ വിഭാഗം അറിയിച്ചു. ഈ വിവരങ്ങള്‍ ഉടന്‍ സുപ്രീംകോടതിയ്ക്ക് കൈമാറും.

ALSO READ: നിരീശ്വരവാദിയായിരുന്ന മുന്‍മുഖ്യമന്ത്രിയുടെ പേരില്‍ 30 ലക്ഷം രൂപയുടെ ക്ഷേത്രം വരുന്നു

12 രാജ്യങ്ങളില്‍ ചിദംബരം നടത്തിയ നിക്ഷേത്തിന്റെ വിവരങ്ങള്‍ കിട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് അറിയിച്ചത്.
അര്‍ജന്റീന, ഓസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, സൗത്ത് ആഫ്രിക്ക സ്‌പെയിന്‍ ശ്രീലങ്ക ഉള്‍പ്പടെ ഉള്ള രാജ്യങ്ങളില്‍ ചിദംബരത്തിന്റെ പേരില്‍ നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും ഉണ്ട്. രേഖകളില്‍ മാത്രമുള്ള കമ്പനികള്‍ രൂപീകരിച്ചാണ് ഈ നിക്ഷേപങ്ങള്‍ എല്ലാം നിലനിര്‍ത്തിയിട്ടുള്ളത്. എന്നാല്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഈ കമ്പനി മാനേജര്‍മാരെ മാറ്റി. അന്വേഷണം തുടങ്ങിയപ്പോള്‍ തെളിവ് നശിപ്പിക്കാന്‍ ചിദംബരം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: ന്യൂനമര്‍ദ്ദം ശക്തിപ്രാപിയ്ക്കുന്നു : അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ ചിദംബരം കൂട്ടാക്കിയില്ലെന്നും പറയുന്നു. ചിദംബരത്തിന്റെ രണ്ടുഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ളതാണ് ഒരു ഹര്‍ജി. മറ്റൊരു ഹര്‍ജിയാകട്ടെ എന്‍ഫോഴ്സ്മെന്റിന്റെ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടുന്നതിനുള്ളതാണ്. ജസ്റ്റിസ്മാരായ ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും.

ALSO READ: കാവിക്കും വിശ്വാസങ്ങള്‍ക്കും പ്രിയമേറുന്നു; എന്‍സിപിയും ഇനി കാവിക്കൊടിയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button