ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെങ്കില്‍ അവരുമായി എന്തിന് ചര്‍ച്ച നടത്തണമെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം. കര്‍ഷക പ്രധിഷേധത്തിനെതിരെ കേന്ദ്രത്തിന്റെ പരാമര്‍ശ ത്തിനെതിരെയാണ് പി.ചിദംബരത്തിന്റെ ചോദ്യശരം. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് മാവോയിസ്‌റ് – ഖലി സ്ഥാന്‍ ബന്ധം ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് കേന്ദ്രം അവരുമായി ചര്‍ച്ച നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.
Read Also : ഭീകരരെ സ്വാഗതമേകി പാകിസ്ഥാന്‍, കൊല്ലപ്പെട്ട താലിബാന്‍ നേതാവിന് പാകിസ്ഥാനില്‍ കോടികളുടെ ഭൂമിയും വീടും
കര്‍ഷക നിയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ മാവോയിസ്‌റ്, പാകിസ്ഥാന്‍- ചൈന ഏജന്റ്‌സ്, ഖലിസ്ഥാനി,തുകഡെ-തുക്കഡെ ഗാങ് എന്നൊക്കെയാണ് കേന്ദ്രം വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കാറ്റഗറിയില്‍ ഉള്ളവര്‍ ആണെങ്കില്‍, പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് ആളുകളില്‍ ഒരാള്‍ പോലും കര്‍ഷര്‍ അല്ലെന്നാണ് അര്‍ഥമാകേണ്ടത്. പ്രതിഷേധിക്കുന്നവര്‍ കര്‍ഷകര്‍ അല്ലെങ്കില്‍ പിനെ എന്തിനാണ് കേന്ദ്രം അവരുമായി ചര്‍ച്ച നടത്തുന്നത്.. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments