KeralaLatest News

‘പ്രധാനമന്ത്രി മോദിയെ പിടിച്ച കൈയ്യല്ലേ ഇത്’ ഹസ്തദാനം നല്‍കിയ യുവാക്കള്‍ ചോദിച്ചു; ബിജെപിയില്‍ ചേര്‍ന്ന ശേഷമുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായിരുന്ന എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നിട്ട് അധികനാളായിട്ടില്ല. എന്നാല്‍ അതിന് ശേഷം പള്ളിയില്‍ നിസ്‌കാരത്തിനെത്തിയപ്പോള്‍ തനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍ പങ്കുവെക്കുകയാണദ്ദേഹം. രണ്ട് പള്ളികളില്‍ നിന്നും ഇറങ്ങുമ്പോള്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭങ്ങള്‍ തുറന്നു പറഞ്ഞത്.

ALSO READ: പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റ് മണ്ഡലം പ്രസിഡന്റ് തന്റെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കി

നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ ചെന്നുകണ്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം തിരികെ കണ്ണൂരില്‍ മടങ്ങിയെത്തിയത് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു. ജുമാ നിസ്‌കാരത്തിനായി സിറ്റി സെന്ററിലുള്ള പള്ളിയിലെത്തി തിരികെ ഇറങ്ങുമ്പോള്‍ തനിക്കു ചുറ്റും കൂടിയ യുവാക്കളുടെ ചെറുസംഘം തന്റെ കരം കവര്‍ന്നശേഷം പ്രധാനമന്ത്രി മോദിയെ പിടിച്ച കൈയ്യല്ലേ എന്നു ചോദിച്ച അനുഭവമാണ് തനിക്കുണ്ടായത്. അന്ന് എതിര്‍പ്പിന് പകരം നല്ല പെരുമാറ്റമാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തനിക്ക് തലസ്ഥാനത്തുവെച്ചുണ്ടായ ഒരനുഭവം നേരെ മറിച്ചായിരുന്നെന്നും അദ്ദേഹം പറയുന്നു.

ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാനായി ബി.ജെ.പി അദ്ധ്യക്ഷന്റെ ക്ഷണപ്രകാരം തലസ്ഥാനത്തെത്തി പരിപാടിയില്‍ പങ്കെടുത്തശേഷം പാളയം പള്ളിയില്‍ നിസ്‌കാരത്തിനെത്തിയപ്പോഴുണ്ടായ സംഭവമാണ് തന്റെ രണ്ടാമത്തെ അനുഭവമായി അബ്ദുള്ളക്കുട്ടി വിവരിക്കുന്നത്. നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങി ചെരുപ്പിടവേ ഒരു യുവാവ് ബി.ജെ.പിക്കാര്‍ പള്ളിയില്‍ കയറുമോ എന്ന് വിളിച്ചു ചോദിക്കുകയായിരുന്നു. അതെന്താ അങ്ങനെ പറഞ്ഞതെന്ന് കൂട്ടത്തിലൊരാള്‍ യുവാവിനോട് ചോദിച്ചപ്പോള്‍ കുറച്ചുമുന്‍പ് ബി.ജെ.പിയുടെ സമരപന്തലില്‍ കണ്ടിരുന്നെന്നും അതിനാലാണ് ചോദിച്ചതെന്നുമായിരുന്നു അയാളുടെ മറുപടി.

ALSO READ: രണ്ട് വര്‍ഷത്തെ ജയില്‍വാസം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഈ ആള്‍ ദൈവത്തിന്റെ സ്വഭാവത്തിലും ശരീരത്തിനും വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ

തുടക്കത്തിലുണ്ടായിരുന്ന എതിര്‍പ്പുകളൊന്നും ഇപ്പോഴില്ല. പാര്‍ട്ടിയുമായി ന്യൂനപക്ഷങ്ങളുടെ അകല്‍ച്ച കുറഞ്ഞ് കൂടുതല്‍പേര്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മോദി ഭരണഘടന തകര്‍ക്കും, ജനാധിപത്യം തകര്‍ക്കും എന്നൊക്കെയുള്ള പ്രചാരണം ശരിയല്ല. ഇന്ത്യയുടെ ജനാധിപത്യം തകര്‍ത്തത് അടിയന്തരാവസ്ഥക്കാലത്താണ്. കശ്മീര്‍ വിഷയത്തില്‍ ശക്തമായ തീരുമാനമാണുണ്ടായത്. പലപ്രമുഖരും ഇപ്പോള്‍ ബിജെപിയില്‍ അംഗത്വമെടുത്ത് തുടങ്ങി. ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ നാളെ നിലപാട് തിരുത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പിയെകുറിച്ച് സമൂഹത്തില്‍ തെറ്റായ കാഴ്ചപ്പാടുണ്ടാക്കുവാനാണ് എതിര്‍ പാര്‍ട്ടിയിലുള്ളവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ ആരോപിക്കുന്നു.

https://www.facebook.com/abdullakuttyofficial/videos/2559044227656313/

shortlink

Related Articles

Post Your Comments

Related Articles


Back to top button