Latest NewsIndia

“സാർ ഒരു സെൽഫി”, പ്രധാനമന്ത്രിയോട് പായൽ, ശ്രീകൃഷ്ണ ക്ഷേത്രാങ്കണം പിന്നീട് സാക്ഷിയായത്

ബഹ്റൈന്‍: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലും, അമ്പരപ്പിലുമാണ് പായല്‍ ശര്‍മ്മ. ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു നരേന്ദ്ര മോദി.

ALSO READ: ജി 7 രാഷ്ട്രങ്ങൾ ഒരുമിച്ചു പറഞ്ഞു, നരേന്ദ്ര മോദിയാണ് യഥാർത്ഥ ലോക നേതാവ്, പ്രത്യേക ക്ഷണിതാവായി ഇന്ത്യയുടെ നായകൻ എത്തിയത് രാജകീയ വഴിത്താരയിലൂടെ

തത്തായ് ഭാട്ടിയ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നരേന്ദ്രമോദി. ക്ഷേത്രമുഖ്യന്‍ ജഗദീഷ് ശര്‍മയുടെ ചെറുമകളാണ് പായല്‍ ശര്‍‌മ്മ. ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് പായല്‍. മോദിയുമൊത്ത് സെല്‍ഫിയെടുത്തതോടെ പായലിനു അഭിനന്ദന പ്രവാഹമായി. ശിശുപാലിന്റെയും മാംഗിദേവിയുടെയും മകളാണ് പായല്‍.

ALSO READ: അഴിമതിക്കാരെ രാജ്യത്തുനിന്നുതന്നെ തുടച്ച് നീക്കും; നികുതി വകുപ്പും ശുദ്ധീകരിക്കാൻ നരേന്ദ്ര മോദി

ആളുകളെ അഭിസംബോധന ചെയ്ത ശേഷം ക്ഷേത്ര ഹാളിനു സമീപത്തുകൂടി നടന്നു നീങ്ങിയ മോദിയുടെ സമീപത്തേക്ക് ക്ഷേത്രഭാരവാഹി സുശീലിന്റെ സഹോദരഭാര്യ ലക്ഷ്മി ഓടിയെത്തിയിരുന്നു. ഈ സമയം പായലും മോദിയുടെ അടുത്തേക്കു ചെന്ന് സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുകയായിരുന്നു. ചിരിച്ചു കൊണ്ട് മോദി സമ്മതിച്ചതോടെ പായലും ലക്ഷ്മിയും ചേര്‍ന്നു അദ്ദേഹവുമായി സെല്‍ഫിയെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button