KeralaLatest News

‘സുഹൃത്തേ ഇന്ന് ചിങ്ങമാസം ഒന്നാം തീയ്യതിയാണ്, മലയാളത്തില്‍ സംസാരിക്കൂ’ കെഎസ്ഇബി ഓഫീസില്‍ പരാതി പറയാന്‍ വിളിച്ച ഉപഭോക്താവിന് ഉദ്യോഗസ്ഥന്റെ നിര്‍ദേശം; പക്ഷേ ഇങ്ങനൊരു പണി ആരും പ്രതീക്ഷിക്കില്ല

തിരുവനന്തപുരം: മലയാളം നമ്മുടെ മാതൃഭാഷയാണ്… പക്ഷെ നാം പലപ്പോഴും അത് മറക്കാറുണ്ട്. മലയാളം സംസാരിക്കാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും ചിലര്‍ ഇംഗീഷാണ് സംസാരിക്കുക. ഇത്തരത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച ഒരു ഉപഭോക്താവും ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. പരാതി പറയാന്‍ വിളിച്ചയാളോട് ‘നമസ്‌കാരം വൈദ്യുതി കാര്യാലയം’എന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥന്‍ സംഭാഷണം ആരംഭിക്കുന്നത്. എന്നാല്‍ ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങിയ ഉപഭോക്താവിനോട് ‘ സുഹൃത്തേ ഇന്ന് ചിങ്ങമാസം ഒന്നാണ്. ഭരണഭാഷ മലയാളമാണ്. മലയാളത്തില്‍ പറയൂ’ എന്ന് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ വിളിച്ചയാള്‍ മലയാളത്തില്‍ സംസാരിച്ചു തുടങ്ങി. പക്ഷെ അത് തനിക്ക് തന്നെ പാരയാകുമെന്ന് പാവം ഉദ്യോഗസ്ഥന്‍ കരുതിയില്ല.

ALSO READ: തോക്കു ചൂണ്ടി ദോശ അകത്താക്കി, കിടു കിടാ വിറച്ച് തട്ടുകടക്കാരൻ; യുവാവിന് പറ്റിയ അമളി

‘അങ്ങേയ്ക്ക് എന്റെ ശതകോടി പ്രണാമം. വൈദ്യുതി കാര്യാലയം അധികാരിയോട് ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നു. എന്റെ ഗൃഹത്തിന്റെ ദക്ഷിണ ഭാഗത്തെ പാതയോരത്ത് വൈദ്യുതി പ്രതിഷ്ഠാപനത്തിന്റെ അഗ്രഭാഗത്ത് ഹുങ്കാര ശബ്ദവും അഗ്നിസ്ഫുരണവും ഉണ്ടാകുന്നു’ ഉപഭോക്താവ് പറഞ്ഞ് തീരും മുന്‍പ് തന്നെ ഉദ്യോഗസ്ഥന്റെ അടുത്ത നിര്‍ദേശമെത്തി. ‘ഒന്ന് മനസിലാകുന്ന ഭാഷയില്‍ പറയൂ’ എന്ന് അദ്ദേഹം പറഞ്ഞതോടെ വിളിച്ചയാള്‍ പച്ചമലയാളത്തില്‍ കാര്യം അവതരിപ്പിച്ചു. ‘എന്റെ വീടിന്റെ മുന്‍വശത്ത് നില്‍ക്കുന്ന പോസ്റ്റില്‍ പൊട്ടലും ചീറ്റലും കേള്‍ക്കുന്നു. അതിനകത്തു നിന്ന് തീയും വരുന്നു’. എന്തായാലും സോഷ്യല്‍ മീഡിയില്‍ ഇത് വൈറലായിരിക്കുകയാണ്. എന്നാല്‍ ഏത് കെഎസ്ഇബി ഓഫീസിലാണ് രസകരമായ ഊ സംഭവം നടന്നതെന്ന കാര്യം വ്യക്തമല്ല.

ALSO READ: പണമുണ്ടായിട്ടും വായ്‌പ തിരിച്ചടയ്ക്കാത്തവർക്ക് ഇനി എട്ടിന്റെ പണി

shortlink

Related Articles

Post Your Comments

Related Articles


Back to top button