KeralaLatest News

കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം തുടങ്ങിയ ചീളുകേസുകളൊന്നും ഡിവൈഎഫ്‌ഐ ഏറ്റെടുക്കില്ല ആമസോണ്‍ വനത്തിലെ തീപ്പിടിത്തത്തിലാണ് സഖാക്കളുടെ ശ്രദ്ധ : പരിഹാസവുമായി വി.ടി.ബല്‍റാം എം.എല്‍.എ

 

തിരുവനന്തപുരം : കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം തുടങ്ങിയ ചീളുകേസുകളൊന്നും ഡിവൈഎഫ്ഐ ഏറ്റെടുക്കില്ല. ഇപ്പോള്‍ ആഗോള പ്രശ്‌നത്തിലാണ് ശ്രദ്ധ. ആമസോണ്‍ വനത്തിലെ തീപ്പിടിത്തവും അതുമൂലമുള്ള പ്രശ്‌നങ്ങളുമാണ് സഖാക്കളെ ഇപ്പോള്‍ അലട്ടുന്നമത്. ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ തീ പടരുന്നതും അതു നിയന്ത്രിക്കാത്തതിനുമെതിരെ ഡിവൈഎഫ്ഐ നടത്തുന്ന സമരത്തെയാണ് കണക്കിന് പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത് വനവ്‌നിരിക്കുന്നത്. എനിക്ക് ഡിഫിയെയായാണ് ഇഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്സിങ്ങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ലെന്നും ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

Read Also : “ചെന്നിത്തല പഠിപ്പിക്കേണ്ട കാര്യമില്ല”, ശശി തരൂർ തിരിച്ചടിച്ചു, മോദിയെ പുകഴ്ത്തിയാൽ കോൺഗ്രസിൽ നിലനിൽക്കാൻ പറ്റില്ലേ? നേതാക്കൾ പറയുന്നതിങ്ങനെ

സമരം ചെയ്യാന്‍ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോണ്‍ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണെന്നും കുറിപ്പില്‍ ബല്‍റാം പറയുന്നു. ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്കു മുന്‍പില്‍ സമരം നടത്തുന്ന ചിത്രം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഇതിനെ ട്രോളി നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.

ഇവനൊക്കെ എന്തൊരു ദുരന്തം ആണ് കേരളത്തില്‍ പശ്ചിമ ഘട്ടം സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കാത്തവന്‍ ആഗോള പരിസ്ഥിതി കാര്യങ്ങള്‍ ചര്‍ച്ച ചെയുന്നു .മിക്കവാറും ആമസോണ്‍ കാടുകള്‍ ചുറ്റി ഒരു വനിതാ മതില്‍ തീര്‍ക്കാന്‍ സാധ്യത ഉണ്ട് എന്നും മറ്റുമാണ് സമൂഹമാധ്യമങ്ങളില്‍ ഈ സമരത്തെ കുറിച്ച് ട്രോളുകള്‍ വരുന്നത്. യാസ് മാസ്് ആണ് എന്നിങ്ങനെ നിരവധി ട്രോളുകളാണ് പേജില്‍ വന്നു നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button