Latest NewsKerala

‘ഇന്നാണ് ആ കല്യാണം’ സ്വന്തം കുടുംബത്തിലെ കല്യാണം നാടാകെ ക്ഷണിച്ചിട്ടും വീട്ടുകാര്‍ അറിഞ്ഞില്ല; അജ്ഞാതന്‍ നല്‍കിയ എട്ടിന്റെ പണി

തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ആ കല്യാണം ഇന്നാണ്. വീട്ടുകാര്‍ അറിയാതെ നാട് മുഴുവനും നടന്ന് കല്യാണം വിളിച്ച അജ്ഞാതനെ കഴിഞ്ഞ രണ്ട് ദിവസമായി തേടി നടക്കുകയാണ് ബന്ധുക്കള്‍. കയ്യില്‍ നിന്ന് പണം മുടക്കി വിവാഹ ക്ഷണക്കത്ത് അടിച്ച് നാടാകെ കല്യാണം വിളിച്ച അജ്ഞാതന്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്.

ALSO READ: ഇന്നു പ്രസവിച്ച ഭാര്യയും, കുഞ്ഞും ടൂറിന് വന്നേ പറ്റു; വാശി പിടിച്ച ഭർത്താവിന് സംഭവിച്ചത്

വളരെ കുറച്ചു പേരെ മാത്രം വിളിച്ച കല്യാണ വീട്ടുകാര്‍ ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്. എത്ര പേര്‍ വരുമെന്നോ എത്ര പേര്‍ക്ക് സദ്യ ഒരുക്കേണ്ടി വരുമെന്നോ അവര്‍ക്ക് യാതൊരു ഊഹവുമില്ല. തൃശൂരിലെ ചേര്‍പ്പിലാണ് കല്യാണ വീട്ടുകാര്‍ക്ക് എട്ടിന്റെ പണി കിട്ടിയത്. ഇന്നാണ് ആ സംഭവബഹുലമായ കല്യാണം നടക്കാനിരിക്കുന്നത്.
നൂറുകണക്കിനു ക്ഷണക്കത്തുകള്‍ സ്വന്തം കയ്യില്‍ നിന്നു കാശു മുടക്കി പ്രിന്റ് ചെയ്ത അജ്ഞാതന്‍ നാടാകെ അയച്ച് ആഘോഷമായി കല്യാണം വിളിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വരന്റെ വീട്ടുകാര്‍ ലളിതമായി വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു പേരെ മാത്രമേ വിളിക്കാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാല്‍ കല്യാണം വിളിക്കാനിറങ്ങിയ വീട്ടുകാരോട് പലരും തപാലില്‍ ക്ഷണക്കത്ത് കിട്ടി എന്നറിയിച്ചതോടെ അവര്‍ പകച്ചുപോയി.

ALSO READ: നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാമെന്ന പുസ്‌തകം വായിച്ച് കോഹ്ലി; മുൻപേ വായിക്കേണ്ടതായിരുന്നു എന്ന് സോഷ്യൽ മീഡിയ

‘ഞങ്ങള്‍ കല്യാണത്തിന് ഉറപ്പായും വരാം കേട്ടോ?’; ക്ഷണിക്കാത്തവര്‍ പോലും കല്യാണത്തിന് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് കാര്യം പിടികിട്ടി. ആരോ തങ്ങള്‍ക്കിട്ട് പണി തന്നിരിക്കുന്നു. അപ്പോള്‍ മാത്രമാണ് അജ്ഞാതന്‍ കല്യാണം ക്ഷണിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്. വരാമെന്ന് പറഞ്ഞവരോട് വരേണ്ടെന്ന് പറയാനും സാധിക്കാത്ത അവസ്ഥയിലായി ബന്ധുക്കള്‍. ഇപ്പോള്‍ ആ വീട്ടുകാര്‍ ആകെ ആശങ്കയിലാണ്. ഇന്നാണ് ആ കല്യാണം നടക്കുന്നത്. വിവാഹത്തിന് ഇനി ആരൊക്കെ വരുമെന്നോ എത്രപേര്‍ക്ക് സദ്യയൊരുക്കണമെന്നോ അറിയാതെ കുഴങ്ങിയിരിക്കുകയാണ് അവര്‍.

വരന്റെ വീട്ടുകാര്‍ക്കാണ് അജ്ഞാതന്‍ ഈ രീതിയിലൊരു പാര കൊടുത്തിരിക്കുന്നത്. വരന്റെയും വധുവിന്റെയും പേരും വിവരങ്ങളും കല്യാണസ്ഥലവും തീയതിയും സമയവുമെല്ലാം അജ്ഞാതന്‍ അയച്ച കാര്‍ഡില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രത്തോളം ആളുകളുടെ വിലാസം ഇയാള്‍ തപ്പിയെടുത്തു എന്നതും വീട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്. പരിചയമുള്ള ആരോ ആവാം ഇതിനു പിന്നിലെന്നാണ് വീട്ടുകാരുടെ കണക്കുകൂട്ടല്‍.

ALSO READ : അപ്പന്റെ പാസ്‌പോര്‍ട്ടിന് പിന്നിലെ സ്വപ്നത്തെ കുറിച്ച് മകന്റെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button