ഷാര്‍ജ: ഷാര്‍ജയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായി പുതിയ ഗതാഗത നിയമങ്ങള്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് പ്രഖ്യാപനം നടന്നത്.സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജയുടെ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുറപ്പെടുവിച്ച പുതിയ തീരുമാനമനുസരിച്ച്, റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരമുള്ളവര്‍ക്ക് മാത്രമേ സ്‌കൂള്‍ വാഹനം ഓടിക്കാനാകൂ.
ALSO READ : സർക്കാർ റിസോർട്ടിൽ വൻ ധൂർത്ത്; ടൂറിസം വകുപ്പിന് കോടികൾ നഷ്ടമായതിങ്ങനെ
ഈ നിയമങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലോ, സ്‌കൂള്‍ ഗതാഗത സേവനങ്ങള്‍ നല്‍കുന്നവരുടെ മേല്‍നോട്ടത്തിലോ ഡ്രൈവര്‍മാരെ നിയമിക്കാം. സ്‌കൂള്‍ ഗതാഗതം നടത്തുന്ന ബസുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഷാര്‍ജ ആര്‍ടിഎ പ്രത്യേക പെര്‍മിറ്റ് നല്‍കും. റോഡുകളിലെ ബസ് ഗതാഗതത്തിന് വ്യവസ്ഥകളും നിയന്ത്രണങ്ങളും നിശ്ചയിക്കുകയും ചെയ്യും.
Post Your Comments