ചേരുവകൾ
പൈനാപ്പിൾ -ഒന്ന്
വറ്റൽമുളക് -നാലെണ്ണം
ജീരകം ഒരു ടീസ്പൂൺ
ഉഴുന്ന് ഒരു ടേബിൾ സ്പൂൺ
കടുക് കാൽ ടേബിൾ സ്പൂൺ
എണ്ണ രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില ഒരു തണ്ട്
കുരുമുളക്, മഞ്ഞൾ കാൽ ടീസ്പൂൺ വീതം
ചിരകിയത് അര കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം: പൈനാപ്പിൾ വലുപ്പത്തിൽ അരിഞ്ഞ ശേഷം മഞ്ഞളും വെള്ളവും ചേർത്ത് വേവിക്കിയ ശേഷം ഉപ്പും മഞ്ഞളും വെള്ളവും ചേർത്ത് വേവിക്കുക. ചിരകിയ തേങ്ങ ഒരു ടേബിൾ സ്പൂൺ മാറ്റിവെക്കുക. ബാക്കി തേങ്ങയിൽ ജീരകം, വറ്റൽമുളക്, കുരുമുളക് എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. വേവിച്ചുവെച്ച പൈനാപ്പിളിൽ അരപ്പ് ചേർത്ത് തിളപ്പിച്ച് വാങ്ങണം. പിന്നെ കടുക്, ഉഴുന്ന്, കറിവേപ്പില, തേങ്ങ എന്നിവ എണ്ണയിൽ വറുത്തെടുക്കുക.
Post Your Comments