വീണ്ടുമൊരു ഓണക്കാലം വരവായി. ഓണ ആഘോഷങ്ങളിൽ ഓണ സദ്യയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ഏതൊരു ആഘോഷമെടുത്താലും ഓണ സദ്യ നിർബന്ധമായിരിക്കും. അതിനാൽ ഓണ സദ്യ വിളമ്പുമ്പോൾ ശ്രദ്ധിക്കണ്ടേ കാര്യങ്ങളെ കുറിച്ചാണ് ചുവടെ ചേർക്കുന്നത്.
1.സദ്യ വിളമ്പുന്നതിനായി ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത ക്രമങ്ങളാണ് ഉള്ളത്. ഈശ്വര സ്മരണയ്ക്കു ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നാണ് അറിവുളളവര്‍ പറയുന്നത്. അതിനാൽ ഒരു അനുഷ്ഠാനമെന്ന രീതിയിലെങ്കിലും ഈശ്വര സ്മരണ അത്യാവശ്യമാണ്.
2.കിഴക്കോട്ട് തിരിയിട്ടു കൊളുത്തിയ നിലവിളക്കും കിണ്ടിയില്‍ വെള്ളവും സമീപം വെച്ച ശേഷം സദ്യ തുടങ്ങാറുണ്ട്
3.ഒരു ചെറിയ നാക്കില, തുമ്പ് പടിഞ്ഞാറായി വച്ച് അതില്‍ ചോറും കറികളും കുറേശ്ശെ വിളമ്പുന്നത് ഗണപതിക്കാണെന്നാണ് സങ്കല്‍പ്പിക്കുന്നു
4.ചില സ്ഥലങ്ങളില്‍ ഇതേ പോലെ ഒരു അടച്ച മുറിയില്‍ പിതൃക്കളെ സങ്കല്‍പ്പിച്ച് ചോറു വയ്ക്കാറുണ്ട്. ഈ ചോറ് പിന്നീട് ആര്‍ക്കെങ്കിലും കൊടുക്കാവുന്നതാണ്
Also read : ഓണം എത്തും മുമ്പെ പച്ചക്കറിയ്ക്ക് പൊന്നും വില : വില ഇനിയും ഉയരും
Post Your Comments