
കൊല്‍ക്കത്ത: വീടിനടുത്തുള്ള ഇടവഴിയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ തുണിയില്‍ പൊതിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്തയിലാണ് അതിദാരുണമായ കൊലനടന്നത്. സാംബ ചക്രബര്‍ത്തി (47) എന്ന വീട്ടമ്മയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ബസുദവപുര്‍ റോഡില്‍ ഒരു തുണിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.
ശനിയാഴ്ച രാത്രി ചക്രബര്‍ത്തിയുടെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ഭൂപ്പാല്‍ ചക്രബര്‍ത്തി ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ്. അതേസമയം ചക്രബര്‍ത്തിയുടെ മകളെയും മരുമകനെയും ഇവരുടെ ഫ്ളാറ്റിന് സമീപത്ത് വെച്ച് ഞായറാഴ്ച രാവിലെ കണ്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
Post Your Comments