Latest NewsKerala

സ്കോൾ കേരളയിലെ നിയമനം; പിഎസ്‍സിക്ക് വിടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: സ്കോൾ കേരളയിലെ നിയമനം പിഎസ്‍സിക്ക് വിടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി സി. രവീന്ദ്രനാഥ്. സ്കോൾ കേരളയിലെ നിയമനം പിഎസ്‍സിക്ക് വിടാനാകില്ലെന്നും ആ സ്ഥാപനത്തിന്റെ വ്യവസ്ഥ പോലെ അത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കെങ്കിലും മുൻഗണന നൽകാൻ വ്യവസ്ഥയുണ്ടെങ്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.

Read also: സ്‌കോള്‍ കേരളയിലെ പിന്‍വാതില്‍ നിയമനം; പേരുവിവരങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം

അതേസമയം നിയമനം പിഎസ്‍സിക്ക് വിടാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണു നീക്കമെങ്കിൽ എതിർക്കുമെന്ന് വി.ടി. ബൽറാം എംഎൽഎ വ്യക്തമാക്കി. താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് തസ്തിക സൃഷ്ടിച്ചതെന്നായിരുന്നു ബൽറാമിന്റെ ആരോപണം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിന്റെ സഹോദരി ഉൾപ്പെടെ സിപിഎം ബന്ധമുള്ളവരുടെ പട്ടികയും ബൽറാം പുറത്തു വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button