KottayamKeralaNattuvarthaLatest NewsNews

‘അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു’

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ, മൈക്ക് തകരാറിലായതിനെ തുടർന്ന് കേസിൽപ്പെട്ട മൈക്ക് ഓപ്പറേറ്റർ ര‍ഞ്ജിത്തിനോട് ക്ഷമാപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, വിടി ബൽറാം എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് മൈക്ക് ഓപ്പറേറ്റർക്ക് പിന്തുണയറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

‘പ്രിയ രഞ്ജിത്ത്, ഞങ്ങൾ ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണം താങ്കൾക്കും താങ്കളുടെ സംരംഭത്തിനുമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നു,’ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കാന്‍ പഴവര്‍ഗങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കും: മന്ത്രി എം.ബി രാജേഷ്

അതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് വിടി ബൽറാം രംഗത്ത് വന്നത്. നിയമനടപടികൾ കാരണം രഞ്ജിത്തിനുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാന്‍ കൂടെയുണ്ടാകുമെന്നും ബൽറാം വ്യക്തമാക്കി.

‘പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങൾ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികൾ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാൽ കഴിയുന്ന തരത്തിൽ പരിഹാരമുണ്ടാക്കാൻ കൂടെയുണ്ടാവും,’ വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button