ഖമ്മം/തെലങ്കാന•ഖമ്മം ബി.ജെ.പി അധ്യക്ഷന്‍ സന്നെ ഉദയ് പ്രതാപിന്റെ മകന്‍ സന്നെ ഹര്‍ഷയെ ലണ്ടനില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ലണ്ടന്‍ പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
2018 മുതല്‍ ലണ്ടനിലെ മേരി ലാന്‍ഡ് സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുകയാണ് ഹര്‍ഷ. മൂന്ന് ദിവസമായി ഇയാള്‍ കുടുബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. യൂണിവേഴ്സിറ്റി അധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ലണ്ടന്‍ പോലീസ് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
ഹര്‍ഷയുടെ ബാഗും സെല്‍ഫോണും നഗരത്തിലെ ഒരു ബീച്ചില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ‘ ദയവായി എന്റെ എല്ലാ വസ്തുക്കളും എന്റെ മാതാപിതാക്കള്‍ക്ക് കൈമാറുക’ എന്നൊരു സന്ദേശം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി സംസാരിച്ചിട്ടുണ്ടെന്നും ഹര്‍ഷയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണെന്നും ബി.ജെ.പി നേതാവ് കൊണ്ടപ്പള്ളി ശ്രീധര്‍ റെഡ്ഡി പറഞ്ഞു.
Post Your Comments