ചേരുവകള്‍
1.ബീറ്റ്റൂട്ട്-1 (ചെറുതാക്കി അരിഞ്ഞത്)
2.കടുക്- അര ടീസ്പൂണ്‍
3.വെളിച്ചെണ്ണ- ആവശ്യത്തിന്
4.വറ്റല്‍ മുളക്- 3 എണ്ണം
5.കറിവേപ്പില -1 തണ്ട്
6. തൈര് – 1 കപ്പ്
7.ഉപ്പ് – പാകത്തിന്
അരപ്പിനുള്ള ചേരുവകള്‍
1. തേങ്ങാപ്പീര – 1 കപ്പ്
2.പച്ചമുളക് -3
3.കറിവേപ്പില – 1 തണ്ട്
4.കടുക് – അര ടീസ്പൂണ്‍
5.ജീരകം- (ആവശ്യമെങ്കില്‍) അര ടീസ്പൂണ്‍
6.വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: അരപ്പിനുള്ള ചേരുവകകള്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന ബീറ്റ്റൂട്ടും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. നന്നായി കുറുകി വരുമ്പോള്‍ തൈര് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് സ്റ്റൗവ് ഓഫ് ചെയ്യുക. ബീറ്റ്റൂട്ട് പച്ചടി തയ്യാര്‍
Post Your Comments