Latest NewsBahrainGulf

ബഹ്റൈനില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനാമ: ബഹ്റൈനിലെ മനാമയിൽ ഇരുനൂറു വര്‍ഷ പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്‍റെ ഭാഗമായായി നരേന്ദ്രമോദി ബഹ്റൈനില്‍ എത്തിയപ്പോഴായിരുന്നു ഉദ്‌ഘാടനം. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്.

വ്യാപാരി സമൂഹത്തിന്‍റെ നേതൃത്വത്തില്‍ 42 കോടി അമേരിക്കന്‍ ഡോളര്‍ ചിലവു വരുന്ന നവീകരണ പ്രവര്‍ത്തനമാണ് മനാമയില്‍ നടക്കുക. ഹിന്ദു വിവാഹ ഹാളും, എക്സിബിഷന്‍ സെന്ററും അടങ്ങുന്ന പദ്ധതിയാണ് ഇവിടെ നടപ്പാക്കുക. 45000 ചതുരശ്ര അടിയില്‍ നിർമിക്കുന്ന ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തന്മാരില്‍ 80 ശതമാനം പേരെ ഉള്‍ക്കൊള്ളാനാകും.

Also read : യു എ ഇയുടെ പരമോന്നത പുരസ്‌കാരം പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് നൽകിയതിൽ പ്രതിഷേധിച്ച് പാക് സെനറ്റർ യു എ ഇ സന്ദർശനം റദ്ദാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button