Latest NewsGulf

ബഹ്‌റിന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം

മനാമ: ബഹ്‌റിനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരം മോചിപ്പിക്കാന്‍ തീരുമാനം. ബഹ്‌റിന്‍ രാജകുമാരന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

ALSO READ: കച്ച്‌ തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു

മലയാളികളടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തടവുകാരെയാണ് മോചനം കാത്തിരിക്കുന്നത്. ശിക്ഷാകാലവധിക്കിടെ നല്ല പെരുമാറ്റം കാഴ്ചവെച്ചവരെയാണ് മോചിപ്പിക്കുക.  എന്നാല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മോചനം സാധ്യമാകില്ല. ഒരാഴ്ചക്കുള്ളില്‍ ജയിലില്‍ കഴിയുന്നവരുടെ പട്ടിക അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ALSO READ: വെറും 899 രൂപക്ക് 32000 എംഎഎച്ച് പവര്‍ബാങ്ക്; ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ- വൈറലാകുന്ന കുറിപ്പ്

ബഹിരാകാശ സാങ്കേതികവിദ്യ, സൗരോര്‍ജം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും ബഹ്‌റിനും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്‌റിനിലെ നാഷണല്‍ സ്‌പേസ് സയന്‍സ് ഏജന്‍സിയും തമ്മില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കും കരാറായി.ബഹ്‌റിനും ഇന്ത്യക്കുമിടയിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു മോദിയുടെ സന്ദര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button