Festivals

ഗണേശ ചതുര്‍ത്ഥി എത്തി; പത്ത് ദിവസം നീളുന്ന ആഘോഷങ്ങളുടെ പിന്നിലെ കഥ ഇതാണ്

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. ഹിന്ദു ആരാധനാ മൂര്‍ത്തിയായ ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്. ശിവന്റെയും പാര്‍വതിയുടേയും പുത്രനായ ഗണപതിയുടെ പിറന്നാളാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കേരളത്തിലേക്കാള്‍ വിനായ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.

ALSO READ: ഗണപതി ബപ്പയുടെ അനുഗ്രഹത്തിനായി

ഈ വർഷം സെപ്റ്റംബർ 2 നാണ് വിനായക ചതുർത്ഥി ദിനം. സെപ്റ്റംബർ 2 മുതൽ 12 വരെ വിനായക ചതുർത്ഥി ആഘോഷങ്ങൾ നീളും. വിനായക ചതുർത്ഥി ദിനത്തിലെ വ്രതാനുഷ്ഠാനത്തിന് വളരെ പ്രധാന്യം കൽപ്പിക്കുന്നുണ്ട്.

ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. കേരളത്തിലും മഹാരാഷ്ട്രയിലേതുപോലുള്ള ആചാരങ്ങൾ പതുക്കെ പ്രചാരത്തിലാകുന്നുണ്ട്. 108 പേരുകളിലാണ് ഗണപതി അറിയപ്പെടുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായി അറിയപ്പെടുന്നു.

ALSO READ: അദ്ദേഹമാണ് സാക്ഷാൽ സമത്വത്തിന്റെ നാഥൻ, ഭഗവാന്‍ ശ്രീകൃഷ്‌ണൻ എല്ലാവരെയും ഒരേപോലെ സ്നേഹിച്ചിരുന്നു;- ആര്‍.എസ്.എസ് സര്‍ സംഘ​ചാലക് മോഹന്‍ ഭാഗവത്

ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു.

നേരത്തെ വിനായചതുര്‍ത്ഥിക്ക് പൂജിക്കാനുള്ള വിഗ്രഹങ്ങള്‍ കളിമണ്ണിലായിരുന്നു നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ വിഗ്രഹങ്ങള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസിലേക്ക് മാറിയിട്ടുണ്ട്. അത്യാകര്‍ഷമായ ചായം പൂശിയ വിഗ്രഹങ്ങളാണ് പൂജിച്ച് ഘോഷയാത്രയായി ജലാശയങ്ങളില്‍ നിമജ്ഞനം ചെയ്യുന്നത്. ആടയാഭരണങ്ങള്‍ അണിയിച്ച ശേഷമാണ് ഒമ്പത് ദിവസത്തോളം വിഗ്രഹങ്ങള്‍ പൂജിക്കുന്നത്.

shortlink

Post Your Comments


Back to top button