കോഴിക്കോട്: ഭഗവാൻ ശ്രീകൃഷ്‌ണൻ സാക്ഷാൽ സമത്വത്തിന്റെ നാഥനാണെന്നും, അദ്ദേഹം എല്ലാവരെയും ഒരേപോലെ സ്നേഹിച്ചിരുന്നെന്നും ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ നേതൃത്വത്തില്‍ നടന്ന മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍.എസ്.എസ് മേധാവി.
ഏതെങ്കിലും നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള സ്വാര്‍ഥ മനോഭാവമായിരുന്നില്ല ഭഗവാൻ കൃഷ്‌ണന്റേത് പരിശുദ്ധവും സാത്വികവുമായ പ്രേമമായിരുന്നു കൃഷ്ണനുണ്ടായിരുന്നത്. ദൂരെ എവിടെയോനിന്ന് അനുഗ്രഹം ചൊരിയുകയായിരുന്നില്ല കൃഷ്ണന്‍. നമ്മോടൊപ്പവും ഓരോരുത്തരുടെ ഉള്ളിലും കൃഷ്ണസാന്നിധ്യമുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൃഷ്ണനായി തീരുകയാണ് ആവശ്യം.
ഭയരഹിതമായി, ഫലേച്ഛയില്ലാതെ കര്‍മം ചെയ്യണമെന്നതായിരുന്നു ശ്രീകൃഷ്ണന്‍ ഭഗവത്ഗീതയിലെ 18 അധ്യായങ്ങളിലൂടെയും പറഞ്ഞത്. എല്ലായ്പോഴും വിജയിച്ച ഒരു രാഷ്ട്രീയക്കാരന്കൂടിയാണ് കൃഷ്ണന്‍. ഭയമെന്ന വികാരം കൃഷ്ണനെ ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലം ജില്ല അധ്യക്ഷന്‍ എ.കെ. പത്മനാഭന്‍ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ജന്മാഷ്ടമി സന്ദേശം നല്‍കി. സ്വാഗതസംഘം പൊതുകാര്യദര്‍ശി സംവിധായകന്‍ അലി അക്ബര്‍, ബാലഗോകുലം ജില്ല കാര്യദര്‍ശി കെ.കെ. ശ്രീലാസ് എന്നിവര്‍ സംസാരിച്ചു. ആര്‍.എസ്.എസ് പ്രാന്തീയ സഹ സംഘചാലക് അഡ്വ. കെ.കെ. ബല്‍റാം, കെ.എന്‍. സജികുമാര്‍, ജയശ്രീ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments