Latest NewsIndia

രാഹുലേ നിൽക്കു… രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് കശ്മീര്‍ പൊതുഭരണ വകുപ്പ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഒന്‍പത് തേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ശ്രീനഗറിലേക്ക് രാഷ്ട്രീയ നേതാക്കള്‍ വരരുതെന്ന് ജമ്മു കശ്മീര്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച്‌ പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്. പാക്കിസ്ഥാൻ തീവ്രവാദികളിൽ നിന്നും ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അന്വേഷണ ഏജൻസികൾ വ്യകത്മാക്കിയിട്ടുണ്ട്.

ALSO READ: അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് തടസ്സപ്പെടുത്താന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കരുത്. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത് മറ്റു ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അത് കൊണ്ട് രാഷ്ട്രീയ നേതാക്കള്‍ സഹകരിക്കണമെന്നും അധികൃതര്‍ ട്വിറ്റിറിലൂടെ ആവശ്യപ്പെട്ടു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കം ഒമ്ബത് പ്രതിപക്ഷ നേതാക്കള്‍ രാഹുലിനോടൊപ്പമുണ്ടാകും.

ALSO READ: തീവ്രവാദ ഭീഷണി; തൃശൂര്‍ സ്വദേശിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button