ശ്രീനഗര്‍: രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷ നേതാക്കളുടെയും കാശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളതെന്ന ആരോപണവുമായി ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. രാഹുല്‍ ഗാന്ധിക്ക് കാശ്മീര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. കാശ്മീരിലെ സാഹചര്യങ്ങള്‍ വഷളാകണമെന്നാണ് ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വന്ന് ഡല്‍ഹിയില്‍ പറഞ്ഞ കള്ളങ്ങള്‍ ആവർത്തിക്കാവുന്നതാണ്. നല്ലതുമാത്രം ഉദ്ദേശിച്ചാണ് രാഹുല്‍ ഗാന്ധിയെ കാശ്മീരിലേക്ക് ക്ഷണിച്ചതെങ്കിലും അദ്ദേഹം രാഷ്ട്രീയം കളിച്ചെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: ജമ്മു കശ്മീര്‍: യൂസഫലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെസി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു.
Post Your Comments