അബുദാബി•ജമ്മുകശ്മീരിന്‍റെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി വാഗ്ദാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ALSO READ: നരേന്ദ്ര മോദിക്ക് അരുണ്‍ ജെയിറ്റ്‌ലി ‘വിലയേറിയ വജ്രം’ ആയിരുന്ന ഇന്നലെകള്‍
ജമ്മുകശ്മീരിൽ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തിൽ ശേഖരിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു യൂസഫലി അബുദാബിയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ നൂറു കശ്മീരികൾക്കു ജോലി നൽകുമെന്നും അബുദാബിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വ്യവസായികളുടെ സമ്മേളനത്തില്‍ യൂസഫലി പറഞ്ഞു.
അതേസമയം, യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാർഡ്, ലുലു ഗൂപ്പിൻറെ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ സൌകര്യമൊരുക്കുമെന്നും എം.എ.യൂസഫലി കൂട്ടിച്ചേര്‍ത്തു.
Post Your Comments