
കുമരകം: വിവാഹ വീട്ടിലേക്കു കൊണ്ടുപോയ വെളിച്ചെണ്ണ വീണ റോഡിൽ തെന്നിവീണ് ഇരുചക്രവാഹനങ്ങൾ. കുമരകം ജംഗ്ഷന് സമീപമാണ് സംഭവം. വലിയ വാഹനങ്ങള്‍ ഓടിയപ്പോള്‍ വെളിച്ചെണ്ണ റോഡിന്റെ മറ്റു ഭാഗങ്ങളിലും പടര്‍ന്നു. പിന്നാലെ വന്ന ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുകയായിരുന്നു. ഇതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
പിന്നീട് ഹോം ഗാര്‍ഡും പൊലീസുമെത്തി വാഹനങ്ങളെ നിയന്ത്രിച്ചു കടത്തി വിട്ടു. അഗ്നിശമനസേന എത്തി റോഡില്‍ സോപ്പ് പൊടി വിതറിയ ശേഷം വെള്ളം പമ്പ് ചെയ്തു വെളിച്ചെണ്ണ നീക്കി.
Post Your Comments