ഇടുക്കി: ജോലിയ്ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി 19 കാരനൊപ്പം നാടുവിട്ടു. തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഒളിച്ചോടിയ യുവതിയെ പൊലീസ് പിന്നീട് കണ്ടെത്തി. 19 വയസ്സുകാരനായ കാമുകനൊപ്പം പോയ യുവതിയെ ശാന്തന്‍പാറ പൊലീസ് വനിതാ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ഏതാനും ദിവസം മുന്‍പാണ് കാമുകനൊപ്പം തൊടുപുഴയിലേക്ക് പോയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തൊടുപുഴയിലെ കാമുകന്റെ ബന്ധു വീട്ടില്‍ ഇരുവരുമുണ്ടെന്നറിഞ്ഞ പൊലീസ് ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി.
Read More : ബാര്‍ ഹോട്ടലിനു സമീപത്തെ അടിപിടി : യുവാവിന്റെ കഴുത്തില്‍ കല്ലുകെട്ടി കടലില്‍ താഴ്ത്തിയെന്ന് പ്രതികള്‍
വിവാഹ പ്രായം ആകുമ്പോള്‍ ഇരുവരുടെയും വിവാഹം നടത്താമെന്ന് ബന്ധുക്കള്‍ ധാരണയായി. ഇതിനുശേഷം യുവാവിനെ താക്കീതു നല്‍കി ബന്ധുക്കള്‍ക്കൊപ്പം അയച്ചു. അമ്മയുടെ പരാതിയില്‍ കേസ് എടുത്തിരുന്നതിനാല്‍ യുവതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. അമ്മയോടൊപ്പം പോകാന്‍ തയാറല്ലെന്ന് മൊഴി നല്‍കിയതിനാല്‍ യുവതിയെ വനിതാ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റാന്‍ കോടതി പറഞ്ഞു.
Post Your Comments