Foodവിനായക ചതുർത്ഥിFestivals

വിനായക ചതുര്‍ത്ഥിനാളില്‍ ഗണപതിക്ക് നിവേദിക്കാം മോദകം; തയ്യാറാക്കുന്ന വിധം

ഭാദ്രപാദ മാസത്തിലെ വിനായക ചതുര്‍ത്ഥിയാണ് ചതുര്‍ത്ഥികളില്‍ ഏറെ വിശേഷപ്പെട്ടതായി കരുതുന്നത്. സകല വിഘ്‌നങ്ങളും നീക്കുന്ന വിഗ്നേശ്വരനായ ഗണപതിയുടെ ജന്മദിവസമായി വിശ്വാസികള്‍ ആചരിക്കുന്നത് ഈ ദിവസമാണ്. ഇതാണ് ഭാരതമൊട്ടാകെ ഗണേഷ് ചതുര്‍ത്ഥിയെന്ന പേരില്‍ അറിയപ്പെടുന്നതും. ഗണപതി വിഗ്രഹങ്ങള്‍ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിച്ച് പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്. താമരയും കറുകപ്പുല്ലും ഉപയോഗിച്ച് പൂജ ചെയ്യുന്നതിനൊപ്പം മോദകം തയ്യാറാക്കി പൂജ ചെയ്ത് ഗണപതിക്ക് സമര്‍പ്പിക്കും. മോദകം എന്നാല്‍ മോദിപ്പിക്കുന്നത്, സന്തോഷിപ്പിക്കുന്നത് എന്നര്‍ഥം, ആത്മബോധത്തിന്, സത് ചിന്ത, ആനന്ദം (സത്തും, ചിത്തും, ആനന്ദവും) എന്നിവയെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

ഇതാ ഈ ഗണേശ ചതുര്‍ത്ഥിനാളില്‍ മോദകപ്രിയന് പ്രിയപ്പെട്ട മോദകം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം…

ALSO READ: വിനായക ചതുർഥി; പൂജാവിധികള്‍ ഇവയാണ്

ചേരുവകള്‍
ചെറുപയര്‍ (നന്നായി വേവിച്ച് വറ്റിച്ച് എടുക്കുക. ഇല്ലെങ്കില്‍ വേവിച്ച് ഊറ്റിയെടുക്കുക) – കാല്‍കിലോ
ശര്‍ക്കര (ചീകി കാല്‍ കപ്പ് വെള്ളത്തില്‍ ഉരുക്കി അരിച്ചെടുത്തത്) – രണ്ട് ഉണ്ട
തേങ്ങാ ചിരകിയത് – ഒന്നരകപ്പ്
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍
എണ്ണ – വറുക്കാന്‍ ആവശ്യമായത്
മൈദ – രണ്ട് കപ്പ്
ബേക്കിംഗ് പൗഡര്‍ – കാല്‍ ടീസ്പൂണ്‍
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ – കാല്‍ കപ്പ് (പകരം വെള്ളം ഉപയോഗിക്കാം)
ഉപ്പ് – പാകത്തിന്

ALSO READ: വിനായക ചതുര്‍ത്ഥി ദിനം ചന്ദ്രനെ ദര്‍ശിച്ചാല്‍…

പാകം ചെയ്യുന്ന വിധം
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ ഉരുക്കിയ ശര്‍ക്കരയും തേങ്ങാച്ചിരകിയതും വേവിച്ച ചെറുപയറും ചേര്‍ത്ത് നന്നായി ഇളക്കി വരട്ടുക. വെള്ളം വറ്റി പാത്രത്തില്‍ നിന്നും വിട്ടുപോരുമ്പോള്‍ ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് മാറ്റുക. (അല്‍പം തണുത്തശേഷം നാരങ്ങാ വലിപ്പത്തില്‍ ഉരുളകള്‍ ഉണ്ടാക്കുക). മൈദാമാവ്, ബേക്കിംഗ് പൗഡര്‍, ഉപ്പ് എന്നിവ ഒന്നിച്ചാക്കി യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ അല്ലെങ്കില്‍ വെള്ളം ചേര്‍ത്ത് കട്ടയില്ലാതെ കലക്കി വെക്കുക. തയാറാക്കിവച്ചിരിക്കുന്ന ചെറുപയര്‍ ഉരുളകള്‍ ഓരോന്നായി ഇതില്‍ മുക്കി ചൂടായ എണ്ണയിലിട്ട് വറുത്തുകോരുക. ചില സ്ഥലങ്ങളില്‍ മോദകത്തിന് സുഖിയന്‍ എന്നും പേരുണ്ട്.

shortlink

Post Your Comments


Back to top button