ആലപ്പുഴ: ഹോട്ടല്‍ ജീവനക്കാരനെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് ക്രൂരമര്‍ദ്ദനം. പോലീസുകാരനെ കണ്ടാല്‍ അറിയില്ലെയെന്ന് ചോദിച്ച് എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കൊടുപ്പുന്ന പരപ്പില്‍ പി ഡി ശ്യാംകുമാര്‍(30) ആണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആണ് സംഭവം നടന്നത്. കോട്ടയം ജില്ലാ ക്രിക്കറ്റ് ടീം അംഗമായ ശ്യാം ക്ലബ്ബില്‍ പരിശീലനം കഴിഞ്ഞു മടങ്ങുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബത്തിന് ഭക്ഷണം വാങ്ങാനാണ് എടത്വ പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ എത്തിയത്. ടീഷര്‍ട്ട് ധരിച്ചതിനാല്‍ ഹോട്ടല്‍ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം വാങ്ങി പുറത്തിറങ്ങിയപ്പോള്‍ ‘പോലീസുകാരനെ കണ്ടാല്‍ അറിയില്ലെന്ന്’ ചോദിക്കുകയും ബൈക്കിന്റെ താക്കോല്‍ ഊരി വങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒരു മുറിയില്‍ കൊണ്ടുപോയി നാല് പോലീസുകാര്‍ ചേര്‍ന്നു ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിച്ചെന്നും ശ്യാംകുമാര്‍ പറയുന്നു.
READ ALSO: പിരിവിന്റെ അതിപ്രസരം; സിപിഎം നേതാക്കള്‍ക്ക് ബാലപാഠം നല്‍കുന്നു
രാത്രി തന്നെ പോലീസുകാര്‍ തിരുവല്ലയിലെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി വിട്ടയച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ശ്യംകുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
Post Your Comments