ചാന്റില്ലി: കാഷ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ഫ്രാന്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം. കാഷ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജമ്മു കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനും ഇന്ത്യയും ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. വിഷയത്തില്‍ ഒരു മൂന്നാം കക്ഷി ഇടപെടുകയോ അക്രമം പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടതില്ല. മേഖലയില്‍ സമാധാനമുണ്ടാകണം.
ഒപ്പം ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. കാഷ്മീര്‍ വിഷയം സംബന്ധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി സംസാരിക്കുമെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശന് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുമെന്നും മാക്രോണ്‍ വ്യക്തമാക്കി.ഒന്നര മണിക്കൂറാണ് മോദിയും മാക്രോണും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കുശേഷം ഇരുരാജ്യങ്ങളും നാലു കരാറുകളില്‍ ഒപ്പുവച്ചു. ഇതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മോദി ജമ്മു കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി.
തുടര്‍ന്നു സംസാരിക്കവെയാണ് മാക്രോണ്‍ ഇന്ത്യയുടെ നിലപാടിനു പിന്തുണ അറിയിച്ചത്. ഇന്ത്യക്കു നല്‍കാനുള്ള റഫാല്‍ വിമാനങ്ങളില്‍ ആദ്യ വിമാനം അടുത്ത മാസം കൈമാറുമെന്നും മാക്രോണ്‍ അറിയിച്ചു. ഭീകരവാദം, സുരക്ഷ എന്നീ വിഷയങ്ങളില്‍ ഇന്ത്യയും ഫ്രാന്‍സും സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.
Post Your Comments