Latest NewsKerala

വിളിച്ചപ്പോള്‍ ഓടിച്ചെന്നത് ഒരു കഷ്ണം ബിസ്‌ക്കറ്റൊ ബ്രെഡോ കിട്ടുമെന്നോര്‍ത്താവാം, എന്നാല്‍ കിട്ടിയതോ… കുറിപ്പ് കണ്ണു നനയിക്കും

തിരുവനന്തപുരം: വിളിച്ചപ്പോള്‍ ഓടിച്ചെന്നത് ഒരു കഷ്ണം ബിസ്‌ക്കറ്റൊ ബ്രെഡോ കിട്ടുമെന്നോര്‍ത്താവാം. കിട്ടിയത് അതിവേഗതയില്‍ വന്ന മൂന്നു വെടിയുണ്ടകളാണ്. സാഹിത്യകാരിയും വിവര്‍ത്തകയുമായ ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുരയില്‍ തെരുവ് നായ്ക്കളെ അജ്ഞാതര്‍ വെടിവച്ചിരുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പില്‍ നായയുടെ കശേരുക്കള്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ശ്രീദേവി.

READ ALSO: ഗതികേടുകൊണ്ടാണ് തുഷാറിനെതിരെ കേസുകൊടുത്തത്; അനുഭവിച്ച യാതനകള്‍ തുറന്ന് പറഞ്ഞ് നാസിലിന്റെ മാതാവ്

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

വിളിച്ചപ്പോള്‍ ഓടിച്ചെന്നത് ഒരു കഷ്ണം ബിസ്‌ക്കറ്റൊ ബ്രെഡോ കിട്ടുമെന്നോര്‍ത്താവാം
കിട്ടിയത് അതിവേഗതയില്‍ വന്ന മൂന്നു വെടിയുണ്ടകളാണ് .ഇടതു നെഞ്ചില്‍ മൂന്നു തുളകള്‍ .ഒരു പെല്ലറ്റ് നട്ടെല്ല് തുളച്ചു .മറ്റു രണ്ടെണ്ണം കശേരുക്കളും . ഇനി അരയ്ക്ക് താഴേക്കു അനങ്ങില്ല .ഒന്നുമറിയില്ല ..

ഇന്ന് രാവിലെ PFA സെക്രട്ടറി Lata Latha Indira യ്ക്ക് വന്ന ഫോണ്‍ സന്ദേശം ഇങ്ങിനെയായിരുന്നു തിരുവനന്തപുരം പൂജപ്പുര ചാടിയറയില്‍ residential lane ല്‍ ഒരു നായയെ ആരോ എയര്‍ ഗണ്‍ ഉപയോഗിച്ചു വെടി വച്ചിട്ടിരിക്കുന്നു .നായ വേദന സഹിക്കാതെ ഇഴഞ്ഞു നടക്കുന്നു ..അറിഞ്ഞയുടന്‍ PFA റെസ്ക്യൂ ടീം നായയെ PMG വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു .Dr. Suman Somanന്റെ ന്റെ വിശദമായ പരിശോധനയില്‍ ‘An x ray radiograph revealed 3radio opaque material which may be metal pellets of air gun shot,one over the dorsal neck region ,2over spinal canal area at a distance of 6cm apart.,…caused ..by an object at extreme speed which may be due to air gun shot’എന്ന് രേഖപെടുത്തുന്നു ..ഈ മൂന്നു പെല്ലറ്റ്റുകളില്‍ ഒരെണ്ണം മാത്രമാണ് എടുത്തു മാറ്റാന്‍ കഴിയുന്ന അവസ്ഥയിലുള്ളത് .പക്ഷെ ദിവസങ്ങളായി പട്ടിണി കിടന്ന് വയറൊട്ടിയ നായക്ക് ഒരു സര്‍ജറി താങ്ങാനുള്ള ആരോഗ്യം ഇല്ല എന്ന് രക്ത പരിശോധനയില്‍ തെളിഞ്ഞത് കൊണ്ട് അരയ്ക്ക് താഴെ തളര്‍ന്ന നായ ,നട്ടെല്ലില്‍ തുളഞ്ഞിരിക്കുന്ന പെല്ലെറ്റുകളുമായി ശേഷ കാലം ജീവിക്കേണ്ടി വരും ..ഭാഗ്യമുണ്ടെങ്കില്‍ മരിക്കും.

READ ALSO: നാസില്‍ അബ്ദുള്ളയുടെ വെളിപ്പെടുത്തല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മുഖം കൂടുതല്‍ വികൃതമാക്കുന്നത്

നായയുടെ വിവരം അറിയിച്ച ചാടിയറ സ്വദേശി രാഹുലും സമീപവാസികളും പറയുന്നത് കഴിഞ്ഞ മാസവും നായകള്‍ക്കെതിരെ ഇത്തരം ആക്രമണം നടന്നുവെന്നാണ് .ഏറ്റവും ഞെട്ടിക്കുന്ന കാര്യം ആക്ടിവ പോലെ തോന്നിക്കുന്ന ഒരു സ്കൂട്ടറിന്റെ മുന്‍പില്‍ ഒരു ചെറിയ കുട്ടിയെയും കൊണ്ട് വരുന്ന ഒരാളാണ് ഈ ക്രൂരത ചെയ്യുന്നത് എന്നും കുട്ടിയെ കൊണ്ട് വെടി വെയ്പ്പിക്കുന്നുണ്ട് എന്നുമാണ് ..എന്ന് വച്ചാല്‍ കൊല്ലാന്‍ ആരോ കുട്ടിയെ പരിശീലിപ്പിക്കുന്നു എന്ന് .ജീവികളുടെ സുരക്ഷിതത്വം മാത്രമല്ല ഈ കുട്ടിയെ ആ ക്രിമിനല്‍ പിതാവില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടിയും അടിയന്തിരമായി ഇത് ചെയ്യുന്ന ആളെ കണ്ടെത്തേണ്ടതാണ് .എല്ലാ വിവരങ്ങളും കാണിച്ചു People For Animals പൂജപ്പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട് .ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകള്‍ ആര്‍ക്കെങ്കിലും തരാന്‍ ഉണ്ടെങ്കില്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ ബന്ധപെടുക.

READ ALSO: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രളയബാധിതരെ സഹായിക്കാന്‍ ആര്‍ഭാടങ്ങളില്ലാതെ  ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍

കിളികളെയും മൃഗങ്ങളെയും വേണമെങ്കില്‍ ക്ളോസ് റേഞ്ചില്‍ മനുഷ്യരെയും അപായപ്പെടുത്തുവാനും കൊല്ലുവാനും കഴിയുന്ന എയര്‍ ഗണ്ണുകള്‍ കിട്ടാന്‍ ഒരു പ്രയാസവുമില്ല .കേരളത്തില്‍ അതിനു ലൈസന്‍സ് വേണമെങ്കിലും ഇല്ലെങ്കിലും ഓണ്‍ലൈനില്‍ ആര്‍ക്കും ഓര്ഡര് ചെയ്യാവുന്ന അവസ്ഥയാണ് .മറ്റു ജീവികളെ ദ്രോഹിക്കാനായി മാത്രം മനുഷ്യന്‍ കൈവശം വയ്ക്കുന്ന ഈ ആയുധം പ്രയോഗിക്കുന്നതില്‍ എന്തെങ്കിലും കര്‍ശനമായ വ്യവസ്ഥ അടിയന്തിരമായി ഉണ്ടാവേണ്ടതാണ്

പോലീസിന്റെ നിരീക്ഷണത്തിലാണ് ഈ കേസ് .നായയ്ക്ക് മേല്‍ പരിശീലനം നടത്തുന്നത് ആരുമാകാം .എന്ത് ഉദ്ദേശത്തിലുമാകാം .അത് തെളിയിക്കേണ്ടത് പോലീസും നിയമവുമാണ്.വ്യക്തമായി അറിയുന്നത് വരെ ഈ സംഭവത്തെ ഒരു രാഷ്ട്രീയ/വര്‍ഗീയ സംഘടനയും മറ്റൊന്നിനു നേരെ വിരല്‍ ചൂണ്ടാന്‍ ദുരുപയോഗം ചെയ്യരുത് .

READ ALSO: ചിദംബരവും മകനും ലോകത്തെ വിവിധ രാജ്യങ്ങളിൽ സമ്പാദിച്ചു കൂട്ടിയിരിക്കുന്ന സ്വത്തു വിവരങ്ങളുടെ ഒരു ചെറിയ പട്ടികയും ചിത്രങ്ങളും കാണാം

നായയെ ഞങ്ങള്‍ ‘വീരന്‍ ‘എന്ന് വിളിക്കുന്നു .ഒരു നാടന്‍ തെരുവ് നായയുടെ എല്ലാ സഹന ശക്തിയും അതിജീവന ത്വരയും അവന്‍ കാണിക്കുന്നുണ്ട് .ഇപ്പോള്‍ വീരന്‍ PFA ഷെല്‍റ്ററില്‍ ചികിത്സയിലാണ് .അവന്‍ നടത്തുന്ന യുദ്ധത്തിന് സഹായമായി ,വേദന അവസാനിച്ചു കിട്ടാന്‍ , ഒരു ശുഭ ചിന്ത നേരുക.

READ ALSO: ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button