തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം ശക്തമാക്കി റാങ്ക് ഹോള്‍ഡേഴ്സ്. പിഎസ് സി കോപ്പിയടി വിവാദത്തെ തുടര്‍ന്ന് അഞ്ച് മാസത്തോളം റാങ്ക് പട്ടിക പി എസ് സി മരവിപ്പിച്ചിരുന്നു. അതിനു ശേഷം നിയമന നടപടികള്‍ ആരംഭിക്കാനിരുന്നപ്പോഴാണ് കൊറോണ വന്നത്. അതോടെ അഭിമുഖങ്ങളും നിയമനവും പി എസ് സി നിര്‍ത്തിവച്ചു. അങ്ങനെയും പോയി നാലു മാസം. പഠിച്ചു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍പ്പെട്ടിട്ടും ജോലി കിട്ടാത്ത ഭാഗ്യദോഷികളായി മാറുകയാണ് സിവില്‍ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍.
മാര്‍ച്ച് മാസം അവസാനിച്ച മൂന്നുവര്‍ഷക്കാലയാളവുള്ള ലിസ്റ്റുകള്‍ പോലും മൂന്നുമാസം നീട്ടി നല്‍കി. എന്നിട്ടും പൊലീസ് റാങ്ക് ലിസ്റ്റിനോട് മാത്രമാണ് ഈ അവഗണനയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിലവിലെ മറ്റു ലിസ്റ്റുകള്‍ ഇല്ലാതിരിക്കുകയാണെങ്കില്‍ ആ റാങ്ക് ലിസ്റ്റ് നീട്ടാം അതിനു നിയമ തടസ്സങ്ങള്‍ ഇല്ലായെന്ന് കോടതിയുടെ തന്നെ ഉത്തരവുണ്ട്.
അതേസമയം എല്‍ ജി എസ് റാങ്ക് ജേതാക്കള്‍ വയനാട് കലക്ടറേറ്റിനു മുന്‍പില്‍ ആരംഭിച്ച റിലേ നിരാഹാര സമരം ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയെ നിയമനങ്ങളില്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. നൂറുകണക്കിന് യുവതി യുവാക്കള്‍ പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള നിയമനം ലഭിക്കാതെ പ്രയാസപ്പെടുന്നത് സര്‍ക്കാറിന് നാണക്കേടാണെന്നും,നിയമസഭയില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ വിഷയം ഉന്നയിക്കുമെന്നും ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു.
read also: പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത
നിലവിലുള്ള റാങ്ക് ലിസ്റ്റിന്‍്റെ കാലാവധി കഴിയാന്‍ ആറുമാസം മാത്രം ശേഷിക്കെയാണ് എല്‍ ജി എസ് റാങ്ക് ഹോള്‍ഡര്‍മാര്‍ സമരം ശക്തമാക്കിയത്. 1,780 പേര്‍ ഉള്‍പെട്ട ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ 183 നിയമനങ്ങള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കം നിവേദനം നല്‍കിയിട്ടും നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് റിലേ നിരാഹാര സമരവുമായി മുന്നോട്ടുപോവാന്‍ ഇവര്‍ തീരുമാനിച്ചത്. അഖില്‍ ജോസഫ്, അബ്ദുള്‍ റഹ്മാന്‍, നവനീത് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Post Your Comments