News

സിഗരറ്റ് വില്‍പ്പന കുറഞ്ഞു, ഊര്‍ജദായക പാനീയങ്ങളുടെ കാര്യത്തിലും തിരിച്ചടി; കാരണം ഇതാണ

മ​സ്ക​ത്ത്: ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​യ ഉ​ല്‍​​പ​ന്ന​ങ്ങ​ള്‍​ക്കു​ള്ള പ്ര​ത്യേ​ക എ​ക്​​സൈ​സ്​ നി​കു​തി (സി​ന്‍ ടാ​ക്​​സ്) പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങൾ ഉൾപ്പെടെയുള്ളവയുടെ വി​ല്‍​പ​നയെ കാര്യമായി ബാ​ധി​ച്ച​താ​യി വ്യാ​പാ​രി​ക​ള്‍. സി​ഗ​ര​റ്റിൻറെ അടക്കം കച്ചവടം കു​ത്ത​നെ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഊര്‍​ജ​ദാ​യ​ക പാ​നീ​യ​ങ്ങ​ളു​ടെ വി​ല്‍​പ​ന​യിലും കു​റ​വ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പെ​പ്സി അ​ട​ക്ക​മു​ള്ള കാ​ര്‍​ബ​ണേ​റ്റ​ഡ്​ പാ​നീ​യ​ങ്ങ​ളു​ടെ വി​ല്‍​പ​ന​യെ വി​ല വ​ര്‍​ധ​ന കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

READ ALSO : സിഗരറ്റ് വില്‍പ്പന കുറഞ്ഞു, ഊര്‍ജദായക പാനീയങ്ങളുടെ കാര്യത്തിലും തിരിച്ചടി; കാരണം ഇതാണ

ജൂ​ണ്‍ 15 മു​ത​ലാ​ണ്​ പു​ക​യി​ല ഉ​ല്‍​​പ​ന്ന​ങ്ങ​ൾക്കും, മ​ദ്യം, ഊര്‍​ജ​പാ​നീ​യ​ങ്ങ​ള്‍, പ​ന്നി​യി​റ​ച്ചി എ​ന്നി​വ​ക്കും ​ പ്ര​ത്യേ​ക നി​കു​തി ഏർപ്പെടുത്തിയത്. മ​റ്റ്​ ജി.​സി.​സി പാ​നീ​യ​ങ്ങ​ള്‍​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ ഒ​മാ​നും പു​തി​യ നി​കു​തി ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കാ​ര്‍​ബ​ണേ​റ്റ​ഡ്​ പാ​നീ​യ​ങ്ങ​ള്‍​ക്ക്​ അ​മ്പ​ത്​ ശ​ത​മാ​ന​വും ബാ​ക്കി​യു​ള്ള​വ​ക്ക്​ നൂ​റു ശ​ത​മാ​ന​വു​മാ​ണ്​ നി​കു​തി ഈടാക്കിയിരുന്നത്. ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​യ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​​ഭോ​ഗം കു​റ​ക്കു​ന്ന​തി​ന്​ ജി.​സി.​സി ഏ​കീ​കൃ​ത തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്​ പു​തി​യ നി​കു​തി ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ALSO READ: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാ​ര്‍​ബ​ണേ​റ്റ​ഡ്​ പാ​നീ​യ​ങ്ങ​ളു​ടെ ചി​ല്ല​റ വി​ല സം​ബ​ന്ധി​ച്ച്‌​ തു​ട​ക്ക​ത്തി​ല്‍ ചി​ല ആ​ശ​യ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ക​ച്ച​വ​ട​വും കു​റ​യു​മെ​ന്ന്​ ക​രു​തി​യി​രു​ന്നെ​ങ്കി​ലും പൊ​തു​വെ പ​ത്തു​ശ​ത​മാ​ന​ത്തിന്റെ ക​ച്ച​വ​ടം മാ​ത്ര​മാ​ണ്​ കു​റ​ഞ്ഞി​ട്ടു​ള്ള​ത്. എന്നാൽ ഊർ​ജദാ​യ​ക ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​ല്‍​പ​ന​യി​ല്‍ 25 ശ​ത​മാ​ന​ത്തിന്റെ ​കുറവും പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​ല്‍​പ​ന​യി​ല്‍ 50 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വും വ​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button