മസ്കത്ത്: ആരോഗ്യത്തിന് ഹാനികരമായ ഉല്പന്നങ്ങള്ക്കുള്ള പ്രത്യേക എക്സൈസ് നികുതി (സിന് ടാക്സ്) പുകയില ഉല്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പനയെ കാര്യമായി ബാധിച്ചതായി വ്യാപാരികള്‍. സിഗരറ്റിൻറെ അടക്കം കച്ചവടം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഊര്‍ജദായക പാനീയങ്ങളുടെ വില്പനയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പെപ്സി അടക്കമുള്ള കാര്‍ബണേറ്റഡ് പാനീയങ്ങളുടെ വില്പനയെ വില വര്‍ധന കാര്യമായി ബാധിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.
READ ALSO : സിഗരറ്റ് വില്‍പ്പന കുറഞ്ഞു, ഊര്‍ജദായക പാനീയങ്ങളുടെ കാര്യത്തിലും തിരിച്ചടി; കാരണം ഇതാണ
ജൂണ്‍ 15 മുതലാണ് പുകയില ഉല്പന്നങ്ങൾക്കും, മദ്യം, ഊര്‍ജപാനീയങ്ങള്‍, പന്നിയിറച്ചി എന്നിവക്കും പ്രത്യേക നികുതി ഏർപ്പെടുത്തിയത്. മറ്റ് ജി.സി.സി പാനീയങ്ങള്‍ക്ക് പിന്നാലെയാണ് ഒമാനും പുതിയ നികുതി ഏര്‍പ്പെടുത്തിയത്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും ബാക്കിയുള്ളവക്ക് നൂറു ശതമാനവുമാണ് നികുതി ഈടാക്കിയിരുന്നത്. ശരീരത്തിന് ഹാനികരമായ ഉല്പന്നങ്ങളുടെ ഉപഭോഗം കുറക്കുന്നതിന് ജി.സി.സി ഏകീകൃത തീരുമാനപ്രകാരമാണ് പുതിയ നികുതി ഏര്‍പ്പെടുത്തിയത്.
ALSO READ: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കാര്‍ബണേറ്റഡ് പാനീയങ്ങളുടെ ചില്ലറ വില സംബന്ധിച്ച് തുടക്കത്തില്‍ ചില ആശയ കുഴപ്പങ്ങളുണ്ടായിരുന്നു. കച്ചവടവും കുറയുമെന്ന് കരുതിയിരുന്നെങ്കിലും പൊതുവെ പത്തുശതമാനത്തിന്റെ കച്ചവടം മാത്രമാണ് കുറഞ്ഞിട്ടുള്ളത്. എന്നാൽ ഊർജദായക ഉല്പന്നങ്ങളുടെ വില്പനയില് 25 ശതമാനത്തിന്റെ കുറവും പുകയില ഉല്പന്നങ്ങളുടെ വില്പനയില് 50 ശതമാനത്തിലധികം കുറവും വന്നതായി വ്യാപാരികള്‍ പറയുന്നു.
Post Your Comments