ഇസ്ലാമബാദ്: അന്താരാഷ്ട്ര രംഗത്ത് പാക്കിസ്ഥാന് വീണ്ടും തിരിച്ചടി. ലോകമെമ്പാടുമുള്ള കള്ളപ്പണ ഇടപാടുകൾ നിരീക്ഷിക്കുന്ന സംഘടനായ ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാസ്ക്ക് ഫോഴ്‌സാണ് പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇനി മുതൽ അനധികൃത ഇടപാടിന് കരിമ്പട്ടികയിലുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ആണ് പാക്കിസ്ഥാന്റേയും സ്ഥാനം.
ടാസ്ക്ക് ഫോഴ്‌സിന്റെ ഒന്‍പത് പ്രാദേശിക ശാഖകളിലൊന്നായ ഏഷ്യ പസിഫിക് ഗ്രൂപ്പാണ് തങ്ങള്‍ നിഷ്കര്‍ഷിക്കുന്ന നിലവാരത്തില്‍ എത്താത്തത് കാരണം പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തിയത്.
ALSO READ: ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയതായി സൂചന, സംഘത്തില്‍ മലയാളിയും; ജാഗ്രതാ നിര്‍ദേശം
ഏഷ്യ പസിഫിക് ഗ്രൂപ്പ് നിര്‍ദ്ദേശിക്കുന്ന 40 നടപടികളില്‍ 32 എണ്ണത്തിലും പാകിസ്ഥാന്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നും ഈ ഗ്രൂപ്പ് കണ്ടെത്തി. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് പാകിസ്ഥാന് നേരത്തെ തന്നെ ടാസ്ക്ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരവാദം പ്രതിരോധിക്കുന്നതിലും, കള്ളപ്പണം നിയന്ത്രിക്കുന്നതിലും പാകിസ്ഥാന്‍ നിരന്തരം വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെന്നും ഏഷ്യ-പസിഫിക് ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിലും പാകിസ്ഥാന്‍ മുന്നില്‍ തന്നെയാണ്. ഭീകരവാദ പ്രചാരണത്തിനും ഭീകരവാദികള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ആക്‌ഷന്‍ ടാസ്ക്ക് ഫോഴ്സ് പാകിസ്ഥാനെതിരെ നടപടിയെടുത്തത്.
Post Your Comments