Latest NewsIndia

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങി ഹൈക്കോടതി

ചെന്നൈ : ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങി ഹൈക്കോടതി . മദ്രാസ് ഹൈക്കോടതിയുടേതാണ് തീരുമാനം. വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി രജിസ്ട്രിയില്‍നിന്നു നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. വൈദ്യനാഥനാണ് സ്വമേധയാ നിര്‍ദേശിച്ചത്.

Read Also : മതിൽ ചാടി ചിദംബരത്തെ അറസ്റ്റ് ചെയ്ത പാര്ഥസാരഥിയാണ് ഇപ്പോൾ സിബിഐ യിലെ താരം

രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്രപഠനം പെണ്‍കുട്ടികള്‍ക്കു തീര്‍ത്തും സുരക്ഷിതമല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി പല ആരോപണങ്ങളും ഉണ്ടെന്നുമായിരുന്നു ജസ്റ്റീസ് വൈദ്യനാഥന്‍ യാതൊരു പഠനറിപ്പോര്‍ട്ടുകളുടെയും പിന്‍ബലമില്ലാതെ വിധിയില്‍ എഴുതിവച്ചത്. ജസ്റ്റീസ് വൈദ്യനാഥന്റെ പരാമര്‍ശത്തിനെതിരേ തമിഴ്നാട് ബിഷപ്സ് കൗണ്‍സിലും നിരവധി സംഘടനകളും രംഗത്തുവന്നിരുന്നു.

Read Also : ആറ് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്ക് എണ്ണകമ്പനികള്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തി

ഇതോടെ,റദ്ദാക്കിയ ഭാഗം നീക്കം ചെയ്ത് ഉത്തരവിന്റെ പുതിയ കോപ്പി പുറത്തിറക്കാന്‍ രജിസ്ട്രിയോടു ജഡ്ജി നിര്‍ദേശിച്ചു. കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വൈഗ ബുധനാഴ്ച ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ മിഷണറിമാരുടെയും വനിതകളുടെയും കേസുകള്‍ ജസ്റ്റീസ് വൈദ്യനാഥനെ ഏല്‍പ്പിക്കരുതെന്നാവശ്യപ്പെട്ട് വൈഗയുടെ നേതൃത്വത്തില്‍ 64 അഭിഭാഷകര്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു നിവേദനം നല്കിയിരുന്നു. ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി കോടതിമുറികള്‍ മാറ്റരുതെന്നു നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button