Latest NewsUAE

യുഎഇയിൽ ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യ പറഞ്ഞ വിചിത്രമായ കാരണം ഞെട്ടിക്കുന്നത്

ദുബായ്: യുഎഇയിൽ ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടത് തന്നെ ഭർത്താവ് അമിതമായി സ്നേഹിക്കുന്നു എന്ന കാരണം പറഞ്ഞാണ്. ഭർത്താവിന്റെ അമിതമായ സ്നേഹം തന്നെ വീർപ്പുമുട്ടിക്കുന്നതിനാൽ വിവാഹ മോചനം അനുവദിക്കണമെന്ന് ഭാര്യ ഫുജൈറയിലെ ശരീഅത്ത് കോടതിയോട് ആവശ്യപ്പെട്ടു.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍; ജാമ്യത്തിനായി യുസഫലി ഇടപെടുന്നു

വിവാഹ മോചനം ആവശ്യപ്പെട്ട സ്ത്രീയുടെ ഭർത്താവ് ഒരിക്കൽപോലും തന്നെ ശകാരിച്ചിട്ടില്ലെന്ന് അവർ കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ സ്നേഹവും അനുകമ്പയും വളരെ കൂടുതലാണ്. എന്നോട് ചോദിക്കാതെ വീട് വൃത്തിയാക്കാൻ പോലും അദ്ദേഹം തയ്യാറായി. എനിക്കുവേണ്ടി അദ്ദേഹം പാചകം ചെയ്‌തു. അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഒരിക്കലും ഒരു പ്രശ്നമോ തർക്കമോ ഉണ്ടായിട്ടില്ലെന്നും, ഒരു തർക്കത്തിനായി താൻ കാത്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.

ALSO READ: തുഷാറിനെതിരെ പരാതി നൽകിയ മതിലകം സ്വദേശിയുടെ വീട്ടിൽ പോലീസ് പരിശോധന

എന്നാൽ എല്ലായ്‌പ്പോഴും ഒരു ദയയുള്ള ഭർത്താവായി ജീവിക്കാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് സ്ത്രീയുടെ ഭർത്താവ് വ്യക്തമാക്കി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഭർത്താവ് കോടതിയിൽ പറഞ്ഞു.
കേസ് പിൻവലിക്കാൻ ഭാര്യയോട് ഭർത്താവ് ആവശ്യപ്പെട്ടു. ദമ്പതികൾക്ക് ഒത്തുതീർപ്പിന് അവസരം നൽകുന്നതിന് കേസ് നിലവിൽ കോടതി മാറ്റിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button