ന്യൂയോർക്ക്: കമ്പനി ഉടമ തൊഴിൽ സമയത്ത് നെറ്റ്ഫ്‌ളിക്‌സ് കണ്ട മുൻ ജീവനക്കാരനെതിരെ കോടികളുടെ നഷ്ടപരിഹാര കേസ് നൽകി. 43 കോടി രൂപയുടെ നഷ്ടപരിഹാര കേസാണ് അമേരിക്കൻ-ഇറ്റാലിയൻ നടനും നിർമ്മാതാവും സംവിധായകനുമായ റോബർട്ട് ഡി നീറോയുടെ കമ്പനി ഫയൽ ചെയ്‌തത്.
ALSO READ: ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര; അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ
തൊഴിൽസമയത്ത് ‘ഫ്രണ്ട്‌സ്’ എന്ന ടിവി സീരീസ് പരമ്പരയാണ് ജീവനക്കാരൻ കണ്ടത്. കമ്പനിയുടെ ഫ്‌ളയർ മൈലുകൾ ഉപയോഗിച്ച് സ്വകാര്യ ആവശ്യത്തിനായി യാത്ര ചെയ്തതിനും നിറോയുടെ കനാൽ പ്രൊഡക്ഷൻസ് ചെയ്‌സിനെതിരെ പരാതി നൽകിയിട്ടുണ്ട്. 6 മില്യൺ യു.എസ് ഡോളർ (ഏകദേശം 43 കോടി രൂപ) ആണ് നഷ്ടപരിഹാരമായി കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments